ഡി.ആർ.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്ന് പുറത്തിറക്കി
text_fieldsന്യൂഡൽഹി: ഡി.ആർ.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2.ഡി.ജി) ആദ്യ ബാച്ച് പുറത്തിറക്കി. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഹർഷ് വർധന് ആദ്യ ബാച്ച് മരുന്ന് നൽകുകയായിരുന്നു.
ഹൈദരാബാദിലെ ഡോ. റെഡ്ഡിസ് ലബോറട്ടറീസുമായി ചേർന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന(ഡി.ആർ.ഡി.ഒ )യുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻമാസ്)ആണ് കോവിഡ് - ചികിത്സക്ക് ഉപയോഗിക്കാവുന്ന 2.ഡി.ജി വികസിപ്പിച്ചെടുത്തത്.
രാജ്യത്തെ സഹായിക്കുന്നതിന് പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിെൻറ തിളക്കമാർന്ന ഉദാഹരണമാണ് മരുന്നിെൻറ വികസനവും ഉൽപാദനവും എന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.