കോവിഡ്: തമിഴ്നാട്ടിലേക്ക് പോകണമെങ്കിൽ ഇ-പാസ് നിർബന്ധം
text_fieldsകുമളി/പാലക്കാട്: വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ അതിർത്തികടക്കാൻ പാസ് നിർബന്ധമാക്കി തമിഴ്നാട് സർക്കാർ.
കർണാടക, പുതുച്ചേരി, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നൊഴികെ തമിഴ്നാട്ടിലേക്ക് വരുന്ന മുഴുവൻ ആളുകൾക്കും വ്യാഴാഴ്ച മുതൽ തമിഴ്നാട് സർക്കാറിെൻറ ഇ-പാസ് നിർബന്ധമാക്കിയിട്ടുണ്ട്.
ഇതുമൂലം വാളയാർ അതിർത്തിയിൽ കേരളത്തിൽനിന്നുള്ള നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്. ഇ-പാസ് രജിസ്റ്റർ ചെയ്യാത്തവരെ കേരളത്തിലേക്ക് തിരിച്ചു വിടുകയാണ് പുതിയ നിയന്ത്രണം വ്യാപാര ആവശ്യങ്ങൾക്കായി കേരളത്തിൽനിന്ന് പോകുന്നവരെയും തൊഴിലാളികളെയും ഏറെ ബാധിക്കും. https://eregister.tnega.org ലിങ്ക് വഴി ഇ പാസിന് അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.