കൊൽക്കത്തയെ പിടിച്ചുലച്ച് കോവിഡ്: പരിശോധിക്കുന്ന ഓരോ രണ്ടാമത്തെ വ്യക്തിയും പോസിറ്റീവ്
text_fieldsകൊൽക്കത്ത: കൊൽക്കത്തയിലും പ്രാന്തപ്രദേശങ്ങളിലും പരിശോധന നടത്തുന്ന രണ്ടുപേരിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആകുന്നു. അതെ സമയം സംസ്ഥാനത്തിന്‍റെ ഇതര ഭാഗങ്ങളിൽ നാല് പേരിൽ ഒരാളാണ് പോസിറ്റീവ് ആകുന്നത്. മാസാദ്യം 20 ടെസ്റ്റുകളിൽ ഒരെണ്ണം മാത്രമായിരുന്നയിടത്ത് നിന്നാണ് അഞ്ച് മടങ്ങായി കുതിച്ചത്.
ലാബോറട്ടറിലെ പോസിറ്റീവിറ്റി നിരക്ക് 45% മുതൽ 55% വരെയാണ് കൽക്കത്തയിൽ റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് പ്രദേശങ്ങളിലാണെങ്കിൽ 24% ആണ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതായിരിക്കില്ല സംസ്ഥാനത്തെ യഥാർത്ഥ കണക്കെന്നും, രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധിക്കാത്തവർ ധാരാളം ഉണ്ടാകുമെന്ന് നഗരത്തിലെ ഡോക്ടർമാരിൽ ഒരാൾ പറയുന്നു.
ഏപ്രിൽ ഒന്നിന് സംസ്ഥാനത്ത് 25,766 സാമ്പിളുകളാണ് പരിശോധിച്ചത്. അതിൽ 1,274 സാമ്പിളുകളായിരുന്നു പോസിറ്റീവ് ആയത്. 4.9 ശതമാനം ആയിരുന്നു പോസിറ്റീവിറ്റി നിരക്ക്. എന്നാൽ ശനിയാഴ്ച പരിശോധിച്ച 55,060 സാമ്പിളുകളിൽ 14,281 പേരാണ് പോസിറ്റീവായത്. പോസിറ്റീവിറ്റി നിരക്ക് 4.9 ശതമാനത്തിൽ നിന്ന് 25.9 ശതമാനം ആയാണ് ഉയർന്നത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ആൾക്കാരെയാണ് കോവിഡ് വൈറസ് ബാധിക്കുന്നത്.മിക്ക കേസുകളിലും, മുഴുവൻ കുടുംബങ്ങളും രോഗബാധിതരാകുന്ന അവസ്ഥയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.