കോവിഡ് വ്യാപനം: തലസ്ഥാനത്ത് വീക്കെൻഡ് കർഫ്യൂ, പ്രധാന മാർക്കറ്റുകൾ അടക്കുന്നു, നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർദ്ധിച്ചതിന് പിന്നാലെ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ. ന്യൂഡൽഹിയിൽ വീക്കെന്‍റഡ് കർഫ്യൂ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി പത്തുമുതൽ തിങ്കളാഴ്ച ആറ് വരെയാണ് തലസ്ഥാനത്ത് വീക്കെൻഡ് കർഫ്യൂ നടപ്പാക്കുക. സ്പാകൾ, മാളുകൾ, ജിം,തിയറ്റുകൾ എന്നിവ ഒരുത്തരവ് വരുന്നത് വരെ അടച്ചിടുന്നത് തുടരും. എന്നാൽ അവശ്യസർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റെസ്റ്റോറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.
ഉത്തർ പ്രദേശ് സർക്കാർ രാത്രി കാലകർഫ്യൂ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. പത്ത് ജില്ലകളിൽ രാത്രി എട്ട് മുതൽ രാവിലെ ഏഴുവരെയാണ് കർഫ്യൂ നടപ്പാക്കുക.
ലക്നൗ, വരാണസി, കാൻപൂർ,ഗൗതം ബുദ്ധ് നഗർ,ഗാസിയാബാദ്, മീററ്റ്, ഗോരക്പൂർ എന്നിവിടങ്ങളിലാണ് പ്രാഥമിക ഘട്ടത്തിൽ രാത്രികാല കർഫ്യൂ നടപ്പാക്കുക. പ്രധാനമാർക്കറ്റുകൾ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്
കേരളത്തിലും നടപടികൾ കർശനമാക്കിയിട്ടുണ്ട്. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആളുകള്‍ കൂടുന്നത് നിയന്ത്രിക്കുന്നതിനൊപ്പം വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് മൂന്‍കൂര്‍ അനുമതി വാങ്ങണം തുടങ്ങിയ നിയന്ത്രണങ്ങളാണ് കേരളത്തിൽ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.