കോവിഡ്: കർണാടകയിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ
text_fieldsബംഗളൂരു: മഹാരാഷ്ട്രയിൽ അടുത്തിടെ 91 പുതിയ കോവിഡ് സബ് വേരിയൻറ് കെ.പി 2 കണ്ടെത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്ന് വിദഗ്ധർ കർണാടകയിൽ പ്രശ്നമുണ്ടാക്കുന്ന വേരിയൻറിനെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ചു.
കെ.പി 2, ഒമിക്രോൺ ജെഎൻ-1 സ്ട്രെയിനിന്റെ പിൻഗാമിയാണ്. ഇത് പകരുന്നവയാണെങ്കിലും വൈറൽ വകഭേദമല്ലെന്നും അതിനാൽ ജനങ്ങൾ വിഷമിക്കേണ്ടതില്ലെന്നും വിദഗ്ധർ വ്യക്തമാക്കി. ഈ ഉപ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കർണാടകയിലെ കോവിഡ് -19 സാങ്കേതിക ഉപദേശക സമിതിയുടെ തലവനായ ഡോ. രവി കെ പറഞ്ഞു. എല്ലാ വൈറസുകളും പരിവർത്തനം ചെയ്യുന്നു. ഇത് ജെ.എൻ 1 വകഭേദത്തിന്റെ പോലുള്ള (പനി, ചുമ, ക്ഷീണം) അതേ ലക്ഷണങ്ങളുള്ള ഒരു വകഭേദം മാത്രമാണ്. അതിനാൽ, ആശങ്കക്ക് കാരണമില്ല. കർണാടക ഇതുവരെ അത്തരത്തിലുള്ള ഒരു കേസും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ഉപ വകഭേദങ്ങളെപ്പോലെ ഇതും സ്വയം നശിക്കാൻ സാധ്യതയുണ്ടെന്ന് പൾമണോളജിസ്റ്റും ‘വായു’ ചെസ്റ്റ് ആൻഡ് സ്ലീപ് സെൻറർ സ്ഥാപക ഡയറക്ടറുമായ ഡോ. രവീന്ദ്ര മേത്ത പറഞ്ഞു. ചെസ്റ്റ് ഡിസീസ് സ്പെഷലിസ്റ്റുകൾ ഇപ്പോൾ കോവിഡിന്റെ ഇടക്കിടെയുള്ള കേസുകൾ കാണുമ്പോൾ, ആദ്യത്തെ രണ്ട് തരംഗങ്ങളിൽ നിരീക്ഷിച്ച ജീവൻ അപകടപ്പെടുത്തുന്ന കോവിഡ് തരംഗമല്ലെന്നും അവർ അണുബാധയുടെ ഒരു മാതൃക നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ വർഷവും ഇൻഫ്ലുവൻസ വാക്സിനുകൾ വികസിപ്പിച്ചെടുക്കാൻ ശുപാർശ ചെയ്യുന്നതുപോലെ, പുതിയ ഉപ വകഭേദങ്ങളെ ചെറുക്കാൻ കോവിഡ് വാക്സിനുകളും പൊരുത്തപ്പെടുത്താനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.