Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിനെ...

കോവിഡിനെ പ്രതിരോധിക്കാൻ കേരളമടക്കം അഞ്ച്​ സംസ്ഥാനങ്ങൾ കടുത്ത നടപടി സ്വീകരിക്കണം -കേന്ദ്രം

text_fields
bookmark_border
കോവിഡിനെ പ്രതിരോധിക്കാൻ കേരളമടക്കം അഞ്ച്​ സംസ്ഥാനങ്ങൾ കടുത്ത നടപടി സ്വീകരിക്കണം  -കേന്ദ്രം
cancel

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ കേരളമടക്കമുള്ള അഞ്ച്​ സംസ്ഥാനങ്ങൾ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന്​ കേന്ദ്രസർക്കാർ. കേരളം, മഹാരാഷ്​ട്ര, പഞ്ചാബ്​്​, ഛത്തീസ്​ഗഢ്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ്​ ​േരാഗികളുടെ എണ്ണം വർധിക്കുകയാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വലിയ വർധനയാണ്​ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്​ട്രയിലുണ്ടായത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,112 രോഗികളുമായി മഹാരാഷ്​ട്രയാണ്​ രാജ്യത്തെ കോവിഡ്​ കണക്കിൽ ഒന്നാമത്​. പഞ്ചാബ്​ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും സമാനരീതിയിൽ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്​.

അതേസമയം, കോവിഡിനെ പ്രതിരോധിക്കാൻ കർശന നടപടികളാണ്​ മഹാരാഷ്​ട്ര സ്വീകരിക്കുന്നത്​. മാസ്​ക്​ ധരിക്കാത്തവർക്ക്​ പിഴ ചുമത്തുന്നതുൾപ്പടെയുളള നടപടികൾ മഹാരാഷ്​ട്ര തുടങ്ങി. ആവശ്യമെങ്കിൽ ലോക്​ഡൗൺ ഏർപ്പെടുത്തുമെന്നും വ്യക്​തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19
News Summary - Covid Figures Up In 5 States, Must Stick To Safety Measures, Says Centre
Next Story