കേരളത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 40,000 പേർക്ക് കോവിഡ്
text_fieldsന്യൂഡൽഹി: കേരളത്തിൽ രണ്ടു ഡോസ് വാക്സിൻ സീകരിച്ചവരിൽ 40,000 ത്തിലധികം പേർക്ക് കോവിഡ് ബാധിച്ചിതായി റിേപ്പാർട്ട്. രാജ്യത്ത് ആകെ ഒരു ലക്ഷം പേർക്കാണ് ഇത്തരത്തിൽ കോവിഡ് ബാധിച്ചത്.
രോഗം ബാധിച്ചവരില്‍നിന്ന് വൈറസിെൻറ ജനിതക ശ്രേണീകരണത്തിനായി സാമ്പിളുകള്‍ ശേഖരിച്ചു നല്കാന് കേരളത്തോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
വാക്സിൻ സ്വീകരിക്കുന്നതിലൂടെ കൈവരിക്കുന്ന പ്രതിരോധശേഷിയെ മറികടക്കുന്ന കോവിഡ് വ്യാപനം ( ബ്രേക്ക് ത്രൂ ഇൻഫക്ഷൻ) ആശങ്കക്കിടയാക്കുന്നതാണെന്നും ഇതിൽ കേരളത്തിലാണ് കേസുകൾ കൂടുതലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കോവിഡ് വകഭേദം ആർ.ടി.പി.സി.ആർ ടെസ്റ്റിൽ തിരിച്ചറിയുക പ്രയാസമാണ്. ഇക്കാരണത്താലാണ് ജനിതക ശ്രേണീകരണത്തിനായി സാമ്പിളുകൾ അയക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ അസുഖം ബാധിക്കുന്നത് കോവിഡിെൻറ മറ്റൊരു വകഭേദത്തിലേക്കാണ് പുതിയ കെണ്ടത്തൽ സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധ സമിതി വിലയിരുത്തൽ.
പത്തനംതിട്ടയിലാണ് വാക്സിൻ സ്വീകരിച്ചവരിൽ കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചത്. ആദ്യ കോവിഡ് വാക്സിന് എടുത്ത ശേഷം പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ചത് 14,974 പേര്‍ക്കാണ്. രണ്ടാമത്തെ വാക്സിന് സ്വീകരിച്ചവരില്‍ 5,042 പേര്‍ക്കും. നിലവിൽ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം വന്ന ഡെല്‍റ്റ വൈറസ് തന്നെയാണോ കേരളത്തിൽ വാക്സിൻ സ്വീകരിച്ചവരിൽ വന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിൽ അടുത്ത ആഴ്ചയോടെ വീണ്ടും എത്തും. ഒരു തവണ വൈറസ് ബാധിച്ചവരില്‍ വീണ്ടും രോഗബാധ ഉണ്ടാകുന്നതും കേരളത്തില്‍ പല ജില്ലകളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വാക്സിന് നല്കുന്ന രോഗപ്രതിരോധ ശേഷിയെയും മറികടക്കാവുന്ന തരത്തിലുള്ള വൈറസാണ് ഇത്തരത്തില്‍ വ്യാപനം നടത്തുന്നതെന്നാണ് സംസ്ഥാനം സന്ദര്‍ശിച്ച വിദഗ്ധ സമിതി അംഗത്തിെൻറ വിലയിരുത്തൽ. നിലവിൽ രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽനിന്നാണ്. ചികിത്സയിലുള്ളവരിൽ പകുതിയോളവും സംസ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.