Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:16 AM GMT Updated On
date_range 27 Nov 2021 5:16 AM GMTരാജ്യത്ത് 8318 പേർക്ക് കൂടി കോവിഡ്; മരണം 465
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 8318 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,45,63,749 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തെ കോവിഡ് കേസുകളിൽനിന്നും 21 ശതമാനത്തിന്‍റെ കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം 10,549 പേർ കോവിഡിൽനിന്ന് മുക്തി നേടി. ഇതോടെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 3,39,88,797 ആയി ഉയർന്നു. 98.34 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിൽ 465 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,67,933 ആയി. തുടർച്ചയായ 50ാമത്തെ ദിവസമാണ് 20,000 താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story