കോവിഡ്: കശ്മീരിൽ സ്കൂളുകൾ അടക്കുന്നു
text_fieldsശ്രീനഗർ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജമ്മു- കശ്മീരിലെ സ്കൂളുകൾ അടച്ചിടുന്നു. ഒമ്പതു വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്കും 10 മുതൽ 12 വരെ ക്ലാസുകൾ ഒരാഴ്ചത്തേക്കുമാണ് അടക്കുന്നത്്.
മഹാമാരിയുടെ വ്യാപനം സംബന്ധിച്ച വിലയിരുത്തലിൽ പ്രതിദിന വർധന ഉയരുന്നതും കുട്ടികളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്തുമാണ് സ്കൂളുകൾ പൂട്ടാനുള്ള തീരുമാനമെടുത്തത്. ദുരന്തനിവാരണ നിയമത്തിെൻറ അടിസ്ഥാനത്തിൽ ഒമ്പതാം ക്ലാസ് വരെ 18ാം തീയതി വരെയും 10 മുതൽ 12 വരെ ക്ലാസുകൾ 11ാം തീയതി വരെയും അടക്കാൻ തീരുമാനിച്ചതായി സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതുകൂടാതെ, പൊതു ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം 200 കവിയാൻ പാടില്ലെന്നും ഇത്തരം ചടങ്ങുകളിൽ കർശനമായ കോവിഡ് മാനദണ്ഡം പാലിക്കണമെന്നും ഉത്തരവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.