ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 200ഒാളം ഡോക്ടർമാർ
text_fieldsചെന്നൈ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 43 ഡോക്ടർമാർ. ഇന്ത്യയൊട്ടാകെ കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരുടെ എണ്ണം 196 ആണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) ആണ് ഇക്കാര്യമറിയിച്ചത്. മരിച്ച ഡോക്ടർമാരിൽ 170ഒാളം പേർ 50 വയസ്സിന് മുകളിലുള്ളവരാണ്.
രാജ്യത്ത് മൂന്നരലക്ഷത്തിലധികം ഡോക്ടർമാരാണുള്ളത്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യെപ്പട്ട് െഎ.എം.എ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് ബാധിച്ചു മരിച്ച ഡോക്ടർമാരുടെ പട്ടികയും െഎ.എം.എ പുറത്തിറക്കി. അതിനിടെ, തമിഴ്നാട്ടിൽ 43 ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചതായ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കർ പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.