Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2020 11:08 AM GMT Updated On
date_range 30 March 2020 11:08 AM GMTമഹാരാഷ്ട്രയിൽ മരണം ഒമ്പതായി; രോഗബാധിതരുടെ എണ്ണം 215
text_fieldsbookmark_border
മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ്19 രോഗബാധ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ മരണം ഒമ്പതായി. ചികിത്സയിൽ കഴി യുകയായിരുന്ന പൂനെ സ്വദേശിയായ 52കാരനാണ് ഇന്ന് മരിച്ചത്. ഇതോടെ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം നാലായി.
92 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതിൽ 12 എണ്ണം മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 215 ആയി ഉയർന്നു.
കൊറോണ വൈറസ് വ്യാപനം തടയാൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 37 ജയിലുകളിൽ നിന്ന് 601 തടവുകാരെ മഹാരാഷ്ട്ര സർക്കാർ വിട്ടയച്ചിരുന്നു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1071 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 30 പേർ മരിച്ചതായും ആരോഗ്യ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story