കോവിഡ് പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് ധനസഹായം നൽകണം -മോദിക്ക് ഉദ്ദവ് താക്കറെയുടെ കത്ത്
text_fieldsമുംബൈ: കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് സാമ്പത്തിക സഹായം (സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ട്) അനുവദിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം കത്തെഴുതി.
കോവിഡ് ബാധിച്ച് ആറുലക്ഷത്തോളം പേർ ചികിത്സയിലുണ്ടെന്നും മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണെന്നും ചൂണ്ടിക്കാട്ടി സഹായം അഭ്യർഥിച്ചാണ് മുഖ്യമന്ത്രിയുടെ കത്ത്. ജനങ്ങൾക്ക് ആരോഗ്യ സാമ്പത്തിക സഹായങ്ങൾ ആവശ്യമായി വരും. ചെറു ലോക്ഡൗണുകൾ ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ഡൗൺ ജനങ്ങളുടെ ജീവിത സാഹചര്യത്തെ മാറ്റിമറിച്ചു. ചെറു ലോക്ഡൗണുകൾ പോലും ജനങ്ങൾക്ക് താങ്ങാൻ കഴിയില്ല. അതിനാൽ ജനങ്ങളിലേക്ക് പണം എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ബുധനാഴ്ച മാത്രം 60,000 ത്തിൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയായി 50,000 ത്തോളം പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആശുപത്രി കിടക്കൾ നിറയുകയും ഓക്സിജൻ സൗകര്യമടക്കം നിലക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.