കോവിഡ് പോരാളികൾക്ക് ആദരവുമായി കൊൽക്കത്തയിൽ 'കോവിഡ് മ്യൂസിയം' ഒരുങ്ങും
text_fieldsകൊൽക്കത്ത: കോവിഡ് മുൻനിര പോരാളികൾക്ക് ആദരവുമായി കൊൽക്കത്തയിൽ 'കോവിഡ് മ്യൂസിയം' ഒരുക്കും. ഒരു വർഷമായി തുടരുന്ന കോവിഡ് പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട മുൻനിര പോരാളികൾക്ക് ആദരവ് അർപ്പിച്ചായിരിക്കും മ്യൂസിയം തയാറാക്കുക.
പി.പി.ഇ കിറ്റ്, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവയും മറ്റു അവശ്യവസ്തുക്കളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്ന് പശ്ചിമബംഗാൾ ഡോക്ടേർസ് ഫോറം ഭാരവാഹി ഡോ. രാജീവ് പാണ്ഡെ അറിയിച്ചു.
സർക്കാറിന് മ്യൂസിയം ഒരുക്കാനുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'100ൽ അധികം വർഷത്തിന് ശേഷമാണ് ഒരു മഹാമാരി പടർന്നുപിടിക്കുന്നത്. നമ്മുടെ മുത്തച്ഛനോ മുത്തശ്ശിയോ പോലും ഇത്തരമൊരു കാലഘട്ടത്തിന് സാക്ഷിയായിട്ടില്ല' -രാജീവ് പാണ്ഡെ പറഞ്ഞു.
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മാത്രം ഏകദേശം 90ഓളം ഡോക്ടർമാർ മരിച്ചു. മറ്റുള്ളവയെപ്പോലെ ഈ സമയവും, ഇതിൽ പോരാടിയവരെയും വിസ്മരിക്കും. ഇവരുടെ ത്യാഗങ്ങൾ മറക്കാൻ ഭാവി തലമുറയെ അനുവദിക്കരുത്. ഇതാണ് മ്യൂസിയം ഒരുക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.