മഹാരാഷ്ട്രയിൽ കോവിഡ് പിടിമുറുക്കുന്നു; ആരോഗ്യമന്ത്രിക്ക് കോവിഡ്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. ആരോഗ്യമന്ത്രി രാജേഷ് തോപെക്ക് കോവിഡ് സ്ഥിരീകരിച്ചു. തെൻറ ആരോഗ്യനില തൃപ്തികരമാണെന്നും താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും രാേജഷ് തോെപ അറിയിച്ചു. ജലമന്ത്രിയും മഹാരാഷ്ട്ര എൻ.സി.പി അധ്യക്ഷനുമായ ജയന്ത് പട്ടീലിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കോവിഡ് വീണ്ടും പിടിമുറുക്കുന്നതായും വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു. വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നുണ്ടെന്നും 10 മുതൽ 15 ദിവസത്തിനുള്ളിൽ വൈറസ് വ്യാപന തോത് അറിയാൻ കഴിയുമെന്നും മെഡിക്കൽ എജൂക്കേഷൻ ഡയറക്ടർ ഡോ. ടി.പി. ലഹാനെ എൻ.ഡി.ടി.വിയോട് പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിൽ മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നിരുന്നു. വ്യാഴാഴ്ച 5,427 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 75 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇത്രയും അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ മാത്രം 736 കേസുകൾ റിേപ്പാർട്ട് ചെയ്തതോടെ നഗരത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അമരാവതി, അകോല, യവത്മാൽ എന്നീ ജില്ലകളിൽ നടത്തിയ പരിശോധനകളിൽ കൊറോണ വൈറസിെൻറ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾ കെണ്ടത്തി. നാലുപേർക്കാണ് ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തിയത്. ബ്രിട്ടീഷ് വകഭേദം ഒരാൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.