കോവിഡ്: ചൊവ്വാഴ്ച രാജ്യ വ്യാപക മോക്ഡ്രിൽ
text_fieldsന്യൂഡൽഹി: നിരവധി വിദേശ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി നിർദേശം നൽകി.
ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ മുൻനിർത്തിയുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്സിജൻ സിലിണ്ടറുകൾ, പി.എസ്.എ പ്ലാന്റുകൾ, വെന്റിലേറ്ററുകൾ, മനുഷ്യവിഭവശേഷി എന്നിവയുൾപ്പെടെ ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനാണ് മോക്ഡ്രിൽ. മൻസുഖ് മാണ്ഡവ്യ മോക്ഡ്രില്ലിന്റെ ഭാഗമാകും.
വെള്ളിയാഴ്ച സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ച കേന്ദ്രം സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ഉന്നതതല യോഗവും നടന്നു. മറ്റു രാജ്യങ്ങളിൽ കേസ് കൂടുന്നുണ്ടെങ്കിലും ഇന്ത്യയിൽ കുറയുന്നുവെന്നാണ് കേന്ദ്ര വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.