ഡൽഹിയിൽ പോകാൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം
text_fieldsന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്ക് കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഡൽഹി. 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന ഫലമാണ് വേണ്ടത്. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർക്കാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
ശനിയാഴ്ച മുതൽ മാർച്ച് 15ന് രാത്രി 12 വരെയാണ് നിയന്ത്രണം. കേരള ഹൗസ് ഉൾപ്പെടെ ഡൽഹിയിലെ സംസ്ഥാന ഭവനുകളിൽ താമസിക്കുന്നവരുടെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് റെസിഡൻറ് കമീഷണർമാർ പരിശോധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.