കേരളത്തിൽ നിന്ന് പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക
text_fieldsമുത്തങ്ങ: ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ നിന്ന് കർണാടകയിൽ പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയതായി കർണാടക പൊലീസ്.
ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്പോസ്റ്റ് സന്ദർശിച്ച കർണാടക പൊലീസ് അധികൃതർ കൈമാറി.
48 മണിക്കൂറിന് മുമ്പ് നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധന ഫലമുള്ളവർക്ക് മാത്രമാകും ഇനി സംസ്ഥാന അതിർത്തി കടക്കാനാകു. ഇത് സംബന്ധിച്ച ഔദ്യോഗികമായ വിവരം ലഭിച്ചതായി വയനാട് എസ്.പിയും സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാത്രി മുതൽ 14 ദിവസത്തേക്ക് ലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങളോടെ സമ്പൂർണ കോവിഡ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. അന്ന് പുലർച്ചെ മുതൽ കർണാടക അതിർത്തികടക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടി വരും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ആറു മുതൽ പത്തുവരെ പ്രവർത്തിക്കാമെന്നും മറ്റു കടകൾ എല്ലാം അടച്ചിടണമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. യാത്ര ചെയ്യുന്നതിനും അന്തർ സംസ്ഥാന യാത്രക്കോ തടസമില്ലെങ്കിലും കർശന പരിശോധനയുണ്ടാകുമെന്ന് മുന്നറിയിപ്പ് യെദിയൂരപ്പ നൽകിയിരുന്നു.അതിന്‍റെ തുടർച്ചയാണ് ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.