യു.പിയിൽ കോവിഡ് നെഗറ്റീവായ യുവതി പ്രസവിച്ച കുഞ്ഞിന് രോഗബാധ
text_fieldsലഖ്നോ: കോവിഡ് നെഗറ്റീവായ യുവതി ജന്മം നൽകിയത് കോവിഡ് ബാധിതയായ കുഞ്ഞിനെ. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം.
പ്രസവത്തിന് തൊട്ടുമുമ്പ് നടത്തിയ പരിശോധനയിൽ 26കാരിയായ യുവതി കോവിഡ് നെഗറ്റീവായിരുന്നു. എന്നാൽ, പ്രസവശേഷം കുഞ്ഞിനെ പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവാകുകയായിരുന്നു.
വാരാണസി സ്വദേശിയായ യുവതി മേയ് 24നാണ് എസ്.എസ് ആശുപത്രിയിൽ പ്രവേശിക്കുന്നത്. അന്നുതന്നെ നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവായിരുന്നു ഫലം. മേയ് 25ന് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവിച്ചയുടൻ നടത്തിയ പരിശോധനയിൽ കുഞ്ഞ് പോസിറ്റീവാകുകയായിരുന്നു. മാതാവ് നെഗറ്റീവായതിനാൽ കുഞ്ഞ് പോസിറ്റീവായതെങ്ങനെയെന്ന ആശയകുഴപ്പത്തിലാണ് വിദഗ്ധർ.
രണ്ടുദിവസത്തിന് ശേഷം മാതാവിനെയും കുഞ്ഞിനെയും പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. ആർ.ടി.പി.സി.ആറിെൻറ കൃത്യത 70 ശതമാനമാണ്. അതിനാൽ തന്നെ പരിശോധനയിൽ മാതാവിെൻറ രോഗബാധ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല. വീണ്ടും ഇരുവരെയും പരിശോധനക്ക് വിധേയമാക്കിയശേഷം നിഗമനത്തിലെത്താമെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.കെ. ഗുപ്ത പറഞ്ഞു. അതേസമയം മാതാവിനും കുഞ്ഞിനും മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.