Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ 12 പേരിൽ...

തമിഴ്നാട്ടിൽ 12 പേരിൽ കോവിഡ് ഒമിക്രോൺ വകഭേദം

text_fields
bookmark_border
തമിഴ്നാട്ടിൽ 12 പേരിൽ കോവിഡ് ഒമിക്രോൺ വകഭേദം
cancel

ചെന്നൈ: തമിഴ്നാട്ടിൽ 12 പേരിൽ കോവിഡ് ഒമിക്രോൺ വകഭേദം കണ്ടെത്തിയതായി ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു. എട്ടു പേർക്ക് ബിഎ 5 വകഭേദവും നാലുപേർക്ക് ബിഎ 4 വകഭേദവുമാണ് കണ്ടെത്തിയത്. 139 സാമ്പിളുകളാണ് ജനിതക ശ്രേണീ പരിശോധനക്കായി അയച്ചിരുന്നത്.

തമിഴ്നാട്ടിൽ ആദ്യമായാണ് ബിഎ 5 വകഭേദം കണ്ടെത്തിയത്. സംസ്ഥാനത്ത് നിലവിലുള്ള 790 കോവിഡ് ബാധിതരിൽ 46 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ആറുപേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naducovid
News Summary - Covid omicron variant of 12 in Tamil Nadu
Next Story