രാജ്യത്ത് ഒറ്റദിവസം 32,695 കോവിഡ് ബാധിതർ, മരണം 606
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 606 പേർ മരിച്ചു. 32,695 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം 30,000 പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതുവരെ ഒറ്റദിവസം റിപ്പോർട്ട് ചെയ്തതിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,68,876 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.
3,31,146 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 6,12,815 പേർ രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 24,915 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 3,26,826 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,27,39,490 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ ഇതുവരെ 2,75,640 പേർക്ക് കോവിഡ് ബാധിച്ചു. 10,928 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രക്ക് പുറമെ തമിഴ്നാട്ടിലും ഡൽഹിയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.