കോവിഡ്: കാനഡയിൽ 82 ബില്യൺ ഡോളറിൻെറ പാക്കേജ്; ഇന്ത്യയിൽ ജനതാ കർഫ്യു VIDEO
text_fieldsകോവിഡ് 19 വൈറസ് ബാധ വലിയ ആശങ്കയാണ് ലോകത്ത് വിതക്കുന്നത്. ഏതാണ്ട് എല്ലാ രാജ്യങ്ങളും വൈറസ് ബാധയുടെ പിട ിയിലായിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചുവെന്നും ഇതിൽ 10000ലധികം പേർ മരിക്കുകയും ചെയ് തുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ.
കോവിഡ് ബാധയുമായി ബന്ധപ്പെട്ട് വലിയ ആശങ്ക ഉയരുേമ്പാൾ രണ്ട് ഭരണാ ധികാരികൾക്ക് മഹാമാരിയോടുള്ള സമീപനവും വലിയ ചർച്ചയാവുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും വൈറസ് ബാധയെ പ്രതിരോധിക്കാനായി നടത്തിയ പ്രഖ്യാപനങ്ങൾ വലിയ ചർച്ചകൾക്കാണ് തുടക്കമിടുന്നത്.
വൈറസ് ബാധ രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. രാജ്യം യുദ്ധസമാനമായ പ്രതിസന്ധിയേയാണ് നേരിടുന്നതെന്നും കോവിഡ് ഇന്ത്യയെ ബാധിക്കില്ലെന്ന് പറയാനാവില്ലെന്നുമായിരുന്നു മോദിയുടെ ആദ്യ പ്രസ്താവന.
ജനങ്ങൾ ഒരു ദിവസം സ്വയം കർഫ്യു ആചരിച്ച് പുറത്തിറങ്ങരുതെന്നും മോദി ആവശ്യപ്പെട്ടു. കർഫ്യു ദിനത്തിൽ കോവിഡ് 19 വൈറസ് ബാധക്കിടെ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും മോദി പറഞ്ഞു. കോവിഡ് വൈറസ് ബാധ മൂലം തകർച്ചയിലായ സമ്പദ്വ്യവസ്ഥയെ കരകയറ്റാൻ ഒരു പ്രഖ്യാപനവുമില്ലാതെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
എന്നാൽ, മറുവശത്ത് ലോകത്തിൻെറ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലായിരുന്നു ട്രൂഡോയുടെ പ്രഖ്യാപനം. കോവിഡ് വൈറസ് ബാധമൂലം വലയുന്ന കനേഡിയൻ ജനതക്കായി 82 ബില്യൺ ഡോളറിൻെറ ആശ്വാസ പാക്കേജാണ് ട്രൂഡോ പ്രഖ്യാപിച്ചത്. ഇതിൽ 27 ബില്യൺ ഡോളർ കാനഡയിലെ തൊഴിലാളികൾക്കും വ്യവസായികൾക്കുമായാണ് നീക്കിവെച്ചത്.
മോദിയുടെ പ്രസംഗം പുറത്ത് വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളുടെയും കോവിഡ് പ്രതിരോധമാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. മോദിയുടെ പ്രഖ്യാപനത്തിന് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളാണെങ്കിൽ ട്രൂഡോയ്ക്ക് കൈയടികളാണ് ലഭിച്ചത്.
രണ്ട് പേരുടെയും പ്രസംഗങ്ങൾ താരതമ്യം ചെയ്തുള്ള വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ഇതുസംബന്ധിച്ച ചർച്ചകൾ തുടരുമെന്ന് തന്നെയാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.