'മഹാമാരി 2021 വരെ തുടരും, വരും മാസങ്ങളിൽ രാജ്യത്തെ കോവിഡ് ഗ്രാഫ് ഉയരും'
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരി 2021 വരെ തുടരുമെന്ന് എയിംസ് തലവൻ ഡോ. രൺദീപ് ഗുലേറിയ. വരും മാസങ്ങളിൽ കോവിഡ് ഗ്രാഫ് ഇന്ത്യയിൽ ഉയർന്നുതന്നെയിരിക്കും. രാജ്യത്തിെൻറ വിവിധ ഇടങ്ങളിൽ കോവിഡ് വ്യാപനത്തിെൻറ രണ്ടാം ഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിെൻറ ഡയറക്ടറായ അദ്ദേഹം നിലവിൽ കേന്ദ്രസർക്കാരിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രത്യേക ടാസ്ക്ഫോഴ്സ് അംഗം കൂടിയാണ്.
രാജ്യത്തെ കോവിഡ് കണക്ക് വരും മാസങ്ങളിൽ ഉയരും. അതിനുശേഷം മാത്രമേ ഗ്രാഫ് താഴേക്ക് വരൂ. എന്നാൽ അടുത്ത വർഷത്തോടെ മഹാമാരിയുടെ വ്യാപനം അവസാനിപ്പിക്കാൻ സാധിക്കുമെന്നും ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
രാജ്യത്തെ ചെറു നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും കോവിഡ് വ്യാപിച്ചു. അതിനാൽ തന്നെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനയുണ്ടാകും. ഇത് പ്രതീക്ഷിച്ചിരുന്നു. രാജ്യത്തിെൻറ ജനസംഖ്യയുമായി താരതമ്യം ചെയ്യുേമ്പാൾ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും ഉയരും. എന്നാൽ മറ്റു കണക്കുകളുമായി താരതമ്യം ചെയ്യുേമ്പാൾ രാജ്യത്തെ കോവിഡ് വ്യാപനം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിെൻറ വിവിധ ഇടങ്ങളിൽ കോവിഡ് വീണ്ടും വ്യാപിക്കുന്നു. ചിലയിടങ്ങളിൽ കോവിഡിെൻറ രണ്ടാം വ്യാപനവും കാണാനാകും. രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം ഉയർത്തിയതും ജനങ്ങളിൽനിന്ന് കോവിഡ് സംബന്ധിച്ച ഭയം അകന്നതും ഇതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കാം.
രാജ്യത്ത് പരിശോധനകളുടെ എണ്ണം കുത്തനെ ഉയർത്തിയിരുന്നു. ഒരു ദിവസം പത്തുലക്ഷം സാമ്പിളുകൾ വരെ പരിശോധിക്കാൻ സാധിക്കുന്നു. കൂടുതൻ സാമ്പിളുകൾ പരിശോധിക്കുന്തോറും രോഗബാധിതരുടെ എണ്ണവും ഉയരും. കോവിഡിനെതിരെ ആദ്യഘട്ടത്തിൽ പുലർത്തിയ ജാഗ്രത ഇപ്പോൾ ജനങ്ങൾ സ്വീകരിക്കാത്തതും കേസുകളുടെ എണ്ണം ഉയരാൻ കാരണമാകുന്നു. ആദ്യഘട്ടത്തിൽ കർശനമായി ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു. എന്നാൽ ഇപ്പോൾ ജനം അതിന് മടിക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ ജനങ്ങൾ മാസ്ക് ധരിക്കാൻ പോലും തയാറാകുന്നില്ല. വലിയ ആൾക്കൂട്ടവും അതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും ഇപ്പോൾ ഡൽഹിയിൽ കാണാനാകും. ഇതും കോവിഡ് വ്യാപനത്തിന് കാരണമാകുന്നു. ഡൽഹിയിൽ നടത്തിയ സീറോ സർവേയിൽ രാജ്യ തലസ്ഥാനത്തെ 70 ശതമാനം പേർക്കും കോവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിരോധത്തിനായി നിരവധി വാക്സിനുകൾ വികസിപ്പിച്ചു വരുന്നു. ഇന്ത്യയിൽ മാത്രം മൂന്നോളം വാക്സിനുകൾ വിജയകരമായി പരീക്ഷണം നടത്തികൊണ്ടിരിക്കുന്നു. എന്നാൽ വാക്സിനുകൾ പുറത്തിറക്കുേമ്പാഴും അവ ഉപയോഗിക്കുന്നതിലെ സുരക്ഷയാണ് ഏറ്റവും പ്രധാനം. ഉദാഹരണത്തിന് റഷ്യൻ വാക്സിനായ സ്പുട്നിക് അഞ്ച് വിജയകരമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. എന്നാൽ അവ വളരെ കുറച്ചുപേരിൽ മാത്രമാണ് പരീക്ഷണം നടത്തിയത്. വാക്സിനുകൾ ശരീരത്തിൽ കോവിഡിനെ ചെറുക്കാൻ ആൻറിബോഡി ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
എന്നാൽ നമ്മുടെ മൂന്നാംഘട്ട വാക്സിൻ പരീക്ഷണം വലിയ രീതിയിലായിരിക്കും. അതിനുശേഷം മാത്രമേ കോവിഡിനെതിരായ വാക്സിൻ എന്ന ഉറപ്പ് പറയാൻ കഴിയൂ. കോവിഡ് വാക്സിനായി കുറച്ച് മാസങ്ങൾക്കൂടി കാത്തിരിക്കേണ്ടി വരും. ഇൗ വർഷം അവസാനത്തോടെ വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്നും എല്ലാം നല്ല രീതിയിൽ വരുമെന്ന് പ്രത്യാശിക്കാമെന്നും ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.
ആഗോള തലത്തിൽ വാക്സിൻ ലഭ്യമാക്കുന്നതിന് കൂടുതൽ സമയം വേണ്ടിവരും. അവയുടെ ഉൽപ്പാദനത്തിനും കൂടുതൽ സമയം ആവശ്യമായി വരും. അവ നിർമിച്ചുകഴിഞ്ഞാൽ തന്നെ ആഗോളതലത്തിൽ എല്ലാവരിലേക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. അതിൽ ഏറ്റവും പ്രധാനം അത്യാവശ്യക്കാർക്ക് ആദ്യം എത്തിക്കുക എന്നതായിരിക്കണമെന്നും ഗുലേറിയ കൂട്ടിച്ചേർത്തു.
അൺലോക്കിെൻറ ഭാഗമായി രാജ്യത്തെ മെട്രോ സർവിസുകൾ പലതും പുനരാരംഭിക്കുന്നു. ആവശ്യത്തിന് സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുകയാണെങ്കിൽ മെട്രോ യാത്ര സുരക്ഷിതമാണെന്ന് പറയാനാകും. എന്നാൽ അവ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടുതൽ അപകടം ക്ഷണിച്ചുവരുത്തും.
പുറത്തുപോകുേമ്പാൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് നിർദേശിക്കുന്നു. എന്നാൽ കൈകൾ കൃത്യമായി അണുവിമുക്തമാക്കുകയാണെങ്കിൽ ഒരു പരിധിവരെ വൈറസിനെ തടയാനാകും. കൈയുറകൾ ധരിക്കുന്നുണ്ടെങ്കിൽ അവ കൃത്യമായി അണുവിമുക്തമാക്കണം. ബാറുകൾ, പബുകൾ, റസ്റ്ററൻറുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം കൃത്യമായി ഉറപ്പുവരുത്തുകയും ജാഗ്രതയോടെ പെരുമാറുകയും ചെയ്യുകയാണെങ്കിൽ അപകട സാധ്യതയില്ല. ആളുകൾ ധാരാളം കൂടുന്ന ഇടങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. അവ നഷ്ടപ്പെടുത്തിയാൽ വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള സമയമായെന്ന് കരുതുന്നില്ല. ചില ഇടങ്ങളിൽ വൈറസ് വ്യാപനം കുറയുന്നുണ്ടെങ്കിലും ചില ഇടങ്ങളിൽ കൂടികൊണ്ടിരിക്കുന്നു. വൈറസ് വ്യാപന സാധ്യത കുറയാതെ സ്കൂളുകൾ തുറക്കാൻ പാടില്ല. കുട്ടികൾ എല്ലായ്പ്പോഴും സാമൂഹിക അകലം ഉറപ്പുവരുത്തുമെന്നും മാസ്ക് ധരിക്കുമെന്നും പറയാൻ കഴിയില്ല. അതിനാൽ തന്നെ അവരിൽ വൈറസ് ബാധയേൽക്കാൻ സാധ്യതകൂടും. കുഞ്ഞുങ്ങളിൽ നിന്ന് മുതിർന്നവരിേലക്കും രോഗം പടരും. സ്കൂളുകൾ തുറക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നും രൺദീപ് ഗലേറിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.