കോവിഡ് പരോളിലിറങ്ങിയ തടവുകാർ രണ്ടാഴ്ചക്കകം തിരിച്ചെത്തണമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം പരിഗണിച്ച് പരോൾ ലഭിച്ച കേരളത്തിലെ എല്ലാ തടവുകാരും രണ്ടാഴ്ചക്കകം തിരികെ ജയിലുകളിലെത്തണമെന്ന് സുപ്രീം കോടതി. രാജ്യത്ത് സാധാരണ അന്തരീക്ഷം തിരിച്ചെത്തിയെന്നും കോവിഡ് ആനുകൂല്യം ഇനിയും നൽകാനാവില്ലെന്നും ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അനിശ്ചിതമായി പുറത്തുകഴിയാനുള്ളതല്ല പരോളെന്നും കോടതി അറിയിച്ചു.
കോവിഡ് വ്യാപനം പരിഗണിച്ച് കഴിഞ്ഞ വർഷമാണ് കേരളത്തിലെ തടവുകാർക്ക് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്. 10 വർഷത്തിലേറെ ശിക്ഷ ലഭിച്ചവർക്കും ഇങ്ങനെ പരോൾ അനുവദിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടായിരുന്നു. ഇങ്ങനെ പുറത്തിറങ്ങിയ തടവുകാർ തിരികെയെത്താനാവശ്യപ്പെട്ട് തിരികെ ജയിലിലെത്താനാവശ്യപ്പെട്ട് കേരള സർക്കാർ ഇറക്കിയ ഉത്തരവുകൾക്കെതിരെ സമർപിച്ച പരാതികളിലാണ് കോടതി ഇടപെടൽ.
കോവിഡ് കാലത്ത്, ജയിലുകളിലെ തിരക്കൊഴിവാക്കാൻ പരോൾ അനുവദിക്കാവുന്നവരുടെ പട്ടിക തയാറാക്കാൻ സർക്കാറുകൾ പ്രത്യേക സമിതി രൂപം നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.