കോവിഡ് രോഗിയുമായി യെദിയൂരപ്പയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; രോഗി മരിച്ചു
text_fieldsബംഗളൂരു: ഭർത്താവിെൻറ ജീവൻ രക്ഷിക്കാനുള്ള അവസാന മാർഗമായി ആശുപത്രിയിൽ കിടക്ക ലഭിക്കാൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി യുവതി. കോവിഡ് ബാധിച്ച് ഒന്ന് നിവർന്നുനിൽക്കാൻ േപാലുമാകാത്ത ഭർത്താവുമായാണ് ഭാര്യയും മറ്റു കുടുംബാംഗങ്ങളും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തി ആശുപത്രിക്കിടക്കക്കായി അപേക്ഷിച്ചത്. സംഭവം അറിഞ്ഞയുടനെ മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് കിടക്ക ലഭ്യമാക്കിയെങ്കിലും ആശുപത്രിയിൽ എത്തുമ്പോഴേക്കും രോഗി അന്ത്യശ്വാസം വലിച്ചു.
വ്യാഴാഴ്ച ബംഗളൂരുവിലെ യെദിയൂരപ്പയുടെ ഒൗദ്യോഗിക വസതിയായ കാവേരിയിലാണ് സംഭവം. ബംഗളൂരുവിന് പുറത്തുള്ള രാമോഹള്ളി സ്വദേശിയായ സതീഷ് (45) ആണ് മരിച്ചത്. കോവിഡ് േപാസിറ്റിവായി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന സതീഷിെൻറ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ കിടക്ക ലഭിക്കാനായി ഭാര്യയും കുടുംബാംഗങ്ങളും ആശുപത്രികൾ കയറിയിറങ്ങിയത്. എന്നാൽ, എവിടെയും കിടക്ക ലഭിച്ചില്ല. ഇതോടെ സതീഷും ഭാര്യയും മറ്റു കുടുംബാംഗങ്ങളും മുഖ്യമന്ത്രി യെദിയൂരപ്പയുടെ വസതിക്ക് മുന്നിലെത്തുകയായിരുന്നു.
സംഭവം അറിഞ്ഞ് മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്നും ബംഗളൂരുവിലെ എം.എസ് രാമയ്യ ആശുപത്രിയിൽ കിടക്കയും ആംബുലൻസും ഏർപ്പെടുത്തി. ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആംബുലൻസിൽ പോകുന്നതിനിടെയാണ് മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.