Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ പോസിറ്റിവിറ്റി നാലു​ ശതമാനത്തിൽ താഴെ

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ പോസിറ്റിവിറ്റി നാലു​ ശതമാനത്തിൽ താഴെ
cancel

ന്യൂ​ഡ​ൽ​ഹി: 13.36 കോ​ടി ടെ​സ്​​റ്റു​ക​ൾ പി​ന്നി​ട്ട രാ​ജ്യ​ത്തെ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ നി​ര​ക്ക്​ നാ​ലു​ ശ​ത​മാ​ന​ത്തി​ൽ ത​ഴെ​യാ​യി. പ്ര​തി​ദി​ന പ​രി​ശോ​ധ​ന 10.99 ല​ക്ഷം പി​ന്നി​ട്ട​പ്പോ​ഴു​ള്ള ക​ണ​ക്കാ​ണി​തെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ്​ പ​രി​ശോ​ധ​ന സാ​ധ്യ​മാ​യ 2134 ലാ​ബു​ക​ളാ​ണ്​ രാ​ജ്യ​ത്തു​ള്ള​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ 37,975 പേ​ർ​ക്ക്​ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ​കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 91.77 ല​ക്ഷ​മാ​യി.

രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 86 ല​ക്ഷം പി​ന്നി​ട്ടു. ഡ​ൽ​ഹി​യാ​ണ്​ പ്ര​തി​ദി​ന രോ​ഗ​മു​ക്തി ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സം​സ്​​ഥാ​നം- 7216 പേ​ർ. ര​ണ്ടാ​മ​തു​ള്ള കേ​ര​ള​ത്തി​ൽ 5425 പേ​രാ​ണ്​ രോ​ഗ​മു​ക്ത​രാ​യ​ത്. മൂ​ന്നാ​മ​താ​ണ്​ മ​ഹാ​രാ​ഷ്​​ട്ര (3729). രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ചു​ ല​ക്ഷ​ത്തി​ൽ കു​റ​ഞ്ഞി​ട്ട്​ ര​ണ്ടാ​ഴ്​​ച പി​ന്നി​ട്ടു. നി​ല​വി​ൽ 4.39 ല​ക്ഷം രോ​ഗി​ക​ളാ​ണു​ള്ള​ത്.

രാ​ജ്യ​ത്തെ​ കോ​വി​ഡ്​ ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​ലെ 77.7 ശ​ത​മാ​ന​വും 10 സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ്. അ​തി​ലും ഡ​ൽ​ഹി​യാ​ണ്​ മു​ന്നി​ൽ- 4454. മ​ഹാ​രാ​ഷ്​​ട്ര (4153) തൊ​ട്ടു​പി​ന്നി​ലു​ണ്ട്. രാ​ജ്യ​ത്തെ പ്ര​തി​ദി​ന മ​ര​ണം 480 ആ​യി. ആ​കെ മ​ര​ണം 1.34 ല​ക്ഷം. ഡ​ൽ​ഹി​ത​ന്നെ​യാ​ണ്​ പ്ര​തി​ദി​ന മ​ര​ണ​ത്തി​ലും മു​ന്നി​ൽ- 121 പേ​ർ. തൊ​ട്ടു​പി​ന്നി​ൽ പ​ശ്ചി​മ ബം​ഗാ​ളും മ​ഹാ​രാ​ഷ്​​ട്ര​യും. രാ​ജ്യ​ത്തെ മ​ര​ണ​നി​ര​ക്ക്​ 1.46 ശ​ത​മാ​ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid india
News Summary - Covid positivity is less than four percent
Next Story