തമിഴ്നാട് രാജ്ഭവനിലെ മൂന്ന് ജീവനക്കാർക്ക് കൂടി കോവിഡ്; ഗവർണർ സ്വയം ക്വാറൻറീനിൽ
text_fieldsചെന്നൈ: തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ഒരാഴ്ച സ്വയം ക്വാറൻറീനിൽ. രാജ്ഭവനിലെ മൂന്ന് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ചെന്നൈയിൽ കോവിഡ് വ്യാപനം രൂക്ഷമായനിലയിലാണ് രാജ്ഭവനിലെ 38 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. 35 പേരുടെ പരിശോധന ഫലവും നെഗറ്റീവായിരുന്നു.
രോഗബാധിതരായ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ നിർദേശാനുസരണമാണ് ഗവർണർ നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചത്. ഗവർണറുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി രാജ്ഭവൻ കേന്ദ്രങ്ങൾ അറിയിച്ചു.
ജൂലൈ 23ന് രാജ്ഭവൻ പ്രധാന ഒാഫിസിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 147 സുരക്ഷ-അഗ്നിശമന വിഭാഗം ജീവനക്കാരിൽ 84 പേർക്ക് കോവിഡ് ബാധിച്ചിരുന്നു. ഇവർ ഗവർണറുമായി സമ്പർക്കത്തിലായിട്ടില്ല. രാജ്ഭവനും പരിസരവും അണുവിമുക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.