Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധാരാവിയിൽ കോവിഡ്​...

ധാരാവിയിൽ കോവിഡ്​ രോഗികൾ കൂടുന്നു; മരണം 12

text_fields
bookmark_border
mumbai-slum
cancel

മും​ബൈ: ചേ​രി​പ്ര​ദേ​ശ​മാ​യ ധാ​രാ​വി​യി​ൽ കോ​വി​ഡ്​ വ്യാ​പ​നം തു​ട​രു​ന്നു. ചൊ​വ്വാ​ഴ്​​ച 12 പേ​ർ​ക്കു​കൂ ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ക്കു​ക​യും ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്​​തു. ഇ​തോ​ടെ ധാ​രാ​വി​യി​ലെ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം 180 ആ​യും മ​ര​ണം പ​ന്ത്ര​ണ്ടാ​യും ഉ​യ​ർ​ന്നു.

ചൊ​വ്വാ​ഴ്​​ച മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 552 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. 19 പേ​ർ മ​രി​ക്കു​ക​യും ചെ​യ്​​തു. 5218 പേർക്കാണ്​ ആകെ രോഗം സ്​ഥിരീകരിച്ചത്​. 251 പേർ മരിച്ചു. 722 പേർക്ക്​ രോഗം ഭേദമായി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ‘വ​ർ​ഷ’​യി​ലെ സു​ര​ക്ഷാ​സം​ഘ​ത്തി​ൽ​പെ​ട്ട വ​നി​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​യെ​യും കോ​വി​ഡ്​ ബാ​ധി​ച്ചു. പു​ണെ​യി​ലെ റൂ​ബി ഹാ​ൾ ആ​ശു​പ​ത്രി​യി​ൽ 19 ന​ഴ്​​സു​മാ​രു​ൾ​പ്പെ​ടെ 25 പേ​ർ​ക്കു​കൂ​ടി ചൊ​വ്വാ​ഴ്​​ച കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ മ​ല​യാ​ളി ന​ഴ്​​സു​മാ​രു​മു​ണ്ട്.

​രത്തെ ര​ണ്ടു​ മ​ല​യാ​ളി ന​ഴ്​​സു​മാ​ർ​ക്കും ഒ​രു ന​ഴ്​​സി‍​െൻറ ഭ​ർ​ത്താ​വി​നും രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ, 25 പേ​രെ കോ​വി​ഡ്​ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന ഗ്രാ​ൻ​ഡ്​ ​റോ​ഡി​ലെ റി​പ്പ​ൺ ഹോ​ട്ട​ലി​നു​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല. താ​മ​സ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യ​താ​യി അ​ഗ്​​നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dharaviMumbai NewsMaharasthra
News Summary - covid rate in dharavi increasing
Next Story