രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനം
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74 ശതമാനം കടന്നതായി ആഭ്യന്തര മന്ത്രാലയം. രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 62,282 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 21,58,947പേർ രോഗമുക്തി നേടി. 6,92,028 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്തെ മരണനിരക്ക് 1.89 ശതമാനമായി താഴ്ന്നതും ആശ്വാസജനകമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 68,898 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു. 29,05,844 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 983 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 54,849 ആയി.
ഡൽഹിയിലാണ് ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക്. 90.10 ശതമാനം. തമിഴ്നാട്ടിൽ 83.50 ശതമാനവും ഗുജറാത്തിൽ 79.40 ശതമാനവും തെലങ്കാനയിൽ 77.40 ശതമാനവും രാജസ്ഥാനിൽ 76.80 ശതമാനവും പശ്ചിമബംഗാളിൽ 76.50 ശതമാനവുമാണ് രോഗമുക്തി നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.