ചെന്നൈ പൊലീസിന് പേടിയില്ല; റോബോ കോപ് രക്ഷക്കുണ്ട്
text_fieldsചെന്നൈ: കോവിഡ് മഹാമാരിയുടെ സമയത്ത് സ്വന്തം ജീവൻപോലും പണയംവെച്ചാണ് പൊലീസുകാർ സമൂഹത്തിനായി കർമനിരതരായി നിലകൊള്ളുന്നത്. രാജ്യത്ത് മഹാമാരി അതിരൂക്ഷമായി ബാധിച്ച നഗരങ്ങളിലൊന്നാണ് ചെന്നെ. നിരവധി ഹോട്സ്പോട്ടുകൾ ഉള്ളതിനാൽ തന്നെ ഇവിടുങ്ങളിൽ പൊലീസിൻെറ സേവനം അത്യാവശ്യമാണ്. ഇതിനിടെ സ്വന്തം ജീവൻ അപകടത്തിലാക്കാത്ത വിധം ജോലി ചെയ്യാൻ ഒരുകൈ സഹായത്തിനായി ഒരുറോബോട്ടിനെ കുടെക്കൂട്ടിയിരിക്കുകയാണ് ചെന്നൈ പൊലീസ്.
റോബോട് കോപ് എൽ.ഡിയുടെ സഹായത്തോടെ കണ്ടൈൻമെൻറ് സോണുകളിലേക്ക് കടക്കാതെ വേണ്ട നിർദേശങ്ങൾ നൽകി തടി രക്ഷപ്പെടുത്തുകയാണ് ഉദ്യോഗസ്ഥർ. റിേമാട്ടിൻെറ സഹായത്തോടെ നിയന്ത്രിക്കാൻ സാധിക്കുന്ന റോബോകോപിനെ ഒരുകിലോമീറ്റർ ചുറ്റളവിൽ വരെ പ്രവർത്തിപ്പിക്കാം . കണ്ടൈൻമെൻറ് സോണുകളിൽ നിരീക്ഷണം നടത്താനും പ്രദേശവാസികളുമായി സംവദിക്കാനും സഹായകമാണിത്.
Chennai Police deploys surveillance robot to monitor and interact with residents in #COVID19 containment zones.#Covid_19india #IndiaFightsCoronavirus #ChennaiPolice @PIB_India @IndiaDST @MoHFW_INDIA @COVIDNewsByMIB @chennaicorp @chennaipolice_ @drharshvardhan @CMOTamilNadu pic.twitter.com/tEypairPcQ
— PIB in Tamil Nadu #StayHome #StaySafe (@pibchennai) April 30, 2020
കാമറയും ടു-വേ ഇൻറർകോം ക്രമീകരണങ്ങളുമുള്ളതിനാൽ ജനങ്ങൾക്ക് പറയാനുള്ളത് പൊലീസുകാർക്ക് കേൾക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ എൽ.ഇ.ഡി ഡിസ്പ്ലേയിൽ സന്ദേശങ്ങളും പ്രദർശിപ്പിക്കാം. ജനങ്ങളോട് സംസാരിക്കാൻ പൊലീസിന് ബാരിക്കേഡിൻെറ പുറത്ത് നിന്നാൽ മതിയാകും. നഗരത്തിൽ റോേബാട്ട് നിർമാണത്തിൽ വിദഗ്ദരായ ആളുകളെ ചേർത്ത് ഒരാഴ്ചകൊണ്ടാണ് റോബോട് കോപ് എൽ.ഡിയുടെ നിർമാണം പുർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.