കോവിഡ്: പ്രവാസികൾക്കായി ചെലവഴിച്ചത് 44 കോടി രൂപ
text_fieldsന്യൂഡൽഹി: കോവിഡ്- മഹാമാരിയുടെ ആരംഭം മുതൽ ഒക്ടോബർ 2021 വരെ പ്രവസികൾക്ക് വിവിധ ഇനങ്ങളിലായി ചെലവഴിച്ചത് 44 കോടി രൂപ മാത്രമാണെന്ന് എ.എം. ആരിഫ് എം.പി.യുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ മറുപടി നൽകി. ഇതിൽ 15 കോടി ചൈന, ജപ്പാൻ, ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായാണ് ചെലവിട്ടത്.
കോവിഡ് കാലത്ത് പ്രവാസികൾക്ക് താമസസൗകര്യം ഒരുക്കുന്നതിന് 13.8 കോടി രൂപ. വിമാനയാത്രക്കായി 6.9 കോടി രൂപ, വൈദ്യസഹായത്തിന് 2.2 കോടി രൂപ, മറ്റിനങ്ങളിലായി 5.5 കോടി രൂപ എന്നിങ്ങനെയാണ് ബാക്കി തുക ചെലവഴിച്ചതെന്നും മറുപടിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.