തബ്‌ലീഗ് ജമാഅത്ത് കോവിഡ് പരത്തിയെന്ന മുസ്ലീംവിരുദ്ധ പരാമർശം പ്രസാധകർ പിൻവലിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് പ്രചരണത്തിന് കാരണം തബ്‌ലീഗ് ജമാഅത്തെന്ന തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ച പുസ്തക പ്രസാധകർ പരാമര്‍ശം നീക്കി, മാപ്പുപറഞ്ഞു.
എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് വേണ്ടി ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന െജയ്പി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'Essentials of medical MicroBiology' എന്ന പുസ്തകത്തിലാണ് അപകീർത്തികരമായ പരാമർശങ്ങളുണ്ടായിരുന്നത്.സംഭവം വിവാദമാവുകയും സ്റ്റുഡൻസ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്.ഐ.ഒ) മഹാരാഷ്ട്ര സംസ്ഥാന ഘടകം നടത്തിയ ഇടപെടലിനെയും തുടർന്നാണ് പുസ്തകത്തിൽ നിന്ന് തെറ്റായ ഭാഗങ്ങൾ നീക്കിയത്.
തബ്‌ലീഗ് ജമാഅത്തിനോട് മാപ്പ് ചോദിക്കുന്നുെവന്നും തെറ്റായവിവരങ്ങൾ പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നുവെന്നും പ്രസാധകർ അറിയിച്ചു. പുസ്തകത്തിന്റെ പുതിയ പതിപ്പിൽ നിന്ന് പ്രസ്തുത ഭാഗങ്ങൾ നീക്കുകയും ചെയ്തു. പ്രമുഖ വൈദ്യശാസ്ത്ര രചയിതാക്കളായ ഡോ. അപുർബ എസ്. ശാസ്ത്രി, ഡോ. സന്ധ്യ ഭട്ട് എന്നിവർ ചേർന്നാണ് പുസ്തകം രചിച്ചത്.
ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുസ്ലിംകള്‍ക്കെതിരെ രാജ്യത്ത് വ്യാപക വിദ്വേഷ പ്രചാരണം നടന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ തബ്‌ലീഗ് വൈറസ് എന്ന ഹാഷ്ടാഗുകളിലൂടെ സംഘ്പരിവാർ അനുകൂല കേന്ദ്രങ്ങളിൽ നിന്നും വെറുപ്പും വിദ്വേഷ പ്രചരണങ്ങളും ഉണ്ടായി. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കാൻ കാരണം തബ് ലീഗ് ജമാഅത്താണെന്ന ആരോപണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം രംഗത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.