സമ്പദ്‌വ്യവസ്ഥ തകർച്ചയിൽ; 40 കോടി തൊഴിലാളികൾ പട്ടിണിയിലേക്ക്
text_fieldsതെറ്റായ സാമ്പത്തിക നയങ്ങളും കൊറോണയും ഇന്ത്യയെ പട്ടിണിയിലേക്ക് തള്ളിവിടുന്നതായി റിപ്പോർട്ട്. ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷെൻറ (ഐ.എൽ.ഒ) കണക്കനുസരിച്ച് രാജ്യത്ത് കുറഞ്ഞത് 40 കോടി തൊഴിലാളികൾ പട്ടിണിയിലേക്ക് വഴുതിവീഴാനുള്ള സാധ്യതയുണ്ട്.
കോവിഡിെൻറ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം 4.5 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധിയും മുന്നറിയിപ്പ് നൽകുന്നു. വർഷങ്ങളായി ഇന്ത്യയിലെ ദരിദ്രരിൽ നിന്ന് ഒരു വിഭാഗം തുടർച്ചയായി അഭിവൃത്തി പ്രാപിക്കുകയും മധ്യവർഗമായി രൂപാന്തരപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.
10 ഡോളറിൽ കൂടുതൽ ദിവസ വരുമാനമുള്ളവരായിരുന്നു ഇവർ. ഇൗ മധ്യവർഗമായിരുന്നു ഇന്ത്യയുടെ ജി.ഡി.പി തുടർച്ചയായി ഉയർത്തിയിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ എല്ലാം തകിടംമറിയുകയാണ്. നോട്ട് നിരോധനം നടുവൊടിച്ച സമ്പദ്വ്യവസ്ഥയുടെ ശവപ്പെട്ടിയിൽ അടിച്ച അവസാനത്തെ ആണിയാണ് ലോക്ഡൗൺ.
വിനാശകരമായ പ്രത്യാഖാതങ്ങളാണ് പുതിയ സാഹചര്യം ഇന്ത്യയിലുണ്ടാക്കുക എന്നും 20 കോടി സ്ഥിരം തൊഴിലുകളും 20 കോടി താത്കാലിക തൊഴിലുകളും നഷ്ടമാകുമെന്നും യു എന്നിെൻറ കീഴിലുള്ള െഎ.എൽ.ഒ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.