സ്രവത്തിന് പകരം വായിൽ നിറച്ച വെള്ളവും കോവിഡ് പരിശോധനക്ക് ഉപയോഗിക്കാം
text_fieldsന്യൂഡൽഹി: വായിൽ നിറച്ച വെള്ളം കോവിഡ് പരിശോധനക്ക് ഉപയോഗിക്കാമെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ സയൻസ് പഠനം. മൂക്കിൽനിന്നും തൊണ്ടയിൽ നിന്നും ശേഖരിക്കുന്ന സാമ്പിളുകൾക്കു പകരം കവിൾക്കൊണ്ട വെള്ളം ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ. ഡൽഹി എയിംസിൽ ഇത്തരത്തിൽ നടത്തിയ പരീക്ഷണം വിജയമാണ്.
ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50 കോവിഡ് രോഗികളില്‍ മെയ് മുതല്‍ ജൂണ്‍ വരെ ഐ.സി.എം.ആറിലെ വിദഗ്ധ ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. മൂക്കിൽനിന്നു സാമ്പിളുകൾ ശേഖരിക്കുന്നതിൽ ആളുകൾക്കുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് മറ്റു മാർഗങ്ങൾ തേടുന്നത്. മൂക്കിൽനിന്നു സാമ്പിളുകൾ ശേഖരിക്കുന്നത് രോഗികളിൽ ചുമ, തുമ്മൽ എന്നിവയിലേക്കു നയിക്കാറുണ്ട്. സ്രവം പരിശോധിക്കുമ്പോഴുള്ള രോഗവ്യാപനം പുതിയ രീതിയിലൂടെ കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കുറക്കാനും അതുവഴി പരിശോധനയുടെ ചെലവ് കുറക്കാനും സാധിക്കും.
അതേസമയം, ഗുരുതരമായ രോഗങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവരിൽ ഈ രീതി ഫലപ്രദമാകില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.