കോവിഡ്: മെച്ചപ്പെട്ട നിലയിൽനിന്ന് കേരളത്തിെൻറ സ്ഥിതി മോശമായി –മോദി
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മെച്ചപ്പെട്ട നിലയൽ നിന്ന് കേരളത്തിെൻറ സ്ഥിതി മോശമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോവിഡിെൻറ തുടക്കത്തില്‍ ഗുജറാത്ത് ഉള്‍പ്പെടെയുളള സ്ഥലങ്ങളിലായിരുന്നു സ്ഥിതി രൂക്ഷം. ആ സമയത്ത് കേരളം, കര്‍ണാടക ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍, കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥിതി മാറി. ഗുജറാത്തില്‍ കാര്യങ്ങള്‍ അനുകൂലമായി. കേരളത്തില്‍ സ്ഥിതി വഷളായി.
അതുകൊണ്ടുതന്നെ കോവിഡ് നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത്. മാസ്ക് ധരിക്കുക ഉള്‍പ്പെടെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും തുടര്‍ന്നും പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും മോദി ആവശ്യപ്പെട്ടു. ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്ത് കോവിഡ് മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. രോഗമുക്തി നിരക്ക് ഏറ്റവും ഉയര്‍ന്ന തോതിലും.
യഥാസമയം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും തുടക്കത്തില്‍ തന്നെ മാസ്ക് ഉള്‍പ്പെടെ കോവിഡ് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയതുമാണ് മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തിന് കരുത്തുപകര്‍ന്നതെന്നും മോദി പറഞ്ഞു. സമ്പദ്വ്യവസ്ഥ തിരിച്ചുവരവിെൻറ പാതയിലാണ്. ശാസ്ത്രീയ അടിസ്ഥാനത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് തിരിച്ചുവരവിന് കരുത്തുപകർന്നത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും ഘട്ടംഘട്ടമായി ഇതില്‍നിന്ന് പിന്‍വാങ്ങുന്നതും ശാസ്ത്രീയ മാര്‍ഗത്തിലൂടെയാണ്.
2024ഓടെ രാജ്യം അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി വളർന്നേക്കുമെന്നും അഭിമുഖത്തിൽ മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.