കോവിഡ് കാലത്തെ നല്ല വാർത്ത; മഹാരാഷ്ട്രയിൽ മഹാവീറിെൻറ മൃതദേഹം ശ്മശാനത്തിലേക്ക് ചുമന്നത് മുസ്ലിം അയൽക്കാർ
text_fieldsമുംബൈ: കോവിഡ് കാലത്ത് വിദ്വേഷം പടർത്തുന്ന വാർത്തകൾക്കിടയിലും മനുഷ്യത്വം കൈവിട ാത്ത നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മുബൈയിലെ ബാന്ദ്രയിൽ 68കാരനായ ഹി ന്ദു സമുദായാംഗം മരിച്ചപ്പോൾ അയാളുടെ അന്ത്യകർമങ്ങൾക്ക് തുണയായത് മുസ്ലിംകളാ യ അയൽക്കാർ.
മരിച്ച പ്രേംചന്ദ്ര ബുദ്ധലാൽ മഹാവീറിെൻറ ബന്ധുക്കൾക്ക് ലോക്ഡൗൺ കാരണം ഗരീബ് നഗറിലെ വീട്ടിലെത്താനായില്ല. തുടർന്ന് മുസ്ലിംകളായ അയൽക്കാർ, ഇദ്ദേഹത്തിെൻറ മൃതദേഹം ചുമലിലേറ്റി രാമമന്ത്രവും ചൊല്ലി ശ്മശാനത്തിലേക്ക് പോവുകയായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള ദരിദ്ര കുടുംബാംഗമാണ് മഹാവീർ.
മരിക്കുേമ്പാൾ മകൻ അടുത്തുണ്ടായിരുന്നു. ഇയാൾ ബന്ധുക്കളെ വിവരം അറിയിച്ചിട്ടും അവർക്ക് എത്താനായില്ല.
അടുത്ത ജില്ലയിൽ താമസിക്കുന്ന സഹോദരങ്ങളെ വിവരം അറിയിക്കാനുമായില്ല. തുടർന്നാണ് അയൽക്കാർ സഹായത്തിനെത്തിയത്. അവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് മകൻ മോഹൻ പറഞ്ഞു.
മഹാവീറിനെ വർഷങ്ങളായി അറിയാമെന്നും ഇത്തരം ഘട്ടങ്ങളിൽ മനുഷ്യത്വം മതത്തിെൻറ അതിർവരമ്പുകൾ മറികടക്കേണ്ടതുണ്ടെന്നും അന്ത്യകർമങ്ങളിൽ സഹായിച്ച യൂസുഫ് സിദ്ദീഖ് ശൈഖ് പറഞ്ഞു. ഉത്തർപ്രദേശിലെ മീറത്തിൽ നിന്നും സമാന സംഭവം കഴിഞ്ഞയാഴ്ച റിേപ്പാർട്ട് ചെയ്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.