കോവിഡ് വാക്സിനേഷൻ: ചോദ്യങ്ങളുയർത്തി കോൺഗ്രസ്
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ രാജ്യത്ത് എല്ലാവരിലും എത്തുന്നതിനു മുേമ്പ കയറ്റുമതിക്ക് അനുമതി നൽകിയതും വാക്സിൻ വിലയും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ്.
വാക്സിനേഷൻ പൊതുസേവനമാണെന്നും അത് രാഷ്ട്രീയമോ ബിസിനസ് അവസരമോ അല്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ നിയമപ്രകാരം രാജ്യത്ത് 81.35 കോടി ആളുകൾക്ക് സബ്സിഡി നിരക്കിൽ റേഷന് അർഹതയുണ്ടെന്ന് സർക്കാറിന് അറിയില്ലേ?
ഇതിൽ ആർക്കൊക്കെ വാക്സിൻ സൗജന്യമായി നൽകും? എത്ര പേർക്ക് സൗജന്യമായി നൽകും? സർക്കാറിന് എവിടെനിന്ന് സൗജന്യമായി ലഭിക്കും? തുടങ്ങിയ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണം.
അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ രണ്ടു വാക്സിനുകൾ എന്തുകൊണ്ടാണ് അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത്? ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐ.സി.എം.ആർ) ശാസ്ത്രജ്ഞരുടെ വൈദഗ്ധ്യവും പരിചയസമ്പത്തും ഉപയോഗിച്ചാണ് ഭാരത് ബയോടെക് വാക്സിൻ വികസിപ്പിച്ചത്.
അതിെൻറ രണ്ടാം ഘട്ട പരീക്ഷണം കഴിഞ്ഞിട്ടേയുള്ളൂ. എന്നിട്ടും ഒക്സ്ഫഡ്-ആസ്ട്രസെനക വാക്സിനെക്കാൾ വലിയ വില ഭാരത് ബയോടെക്കിന് നൽകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
വാക്സിൻ വിലയിലും ലാഭത്തിലും സുതാര്യതയുണ്ടാവാൻ സർക്കാർ കമ്പനികളോട് ആവശ്യപ്പെടണമെന്നും സുർജേവാല വ്യക്തമാക്കി. ശനിയാഴ്ചയാണ് രാജ്യത്ത് വാക്സിൻ വിതരണത്തിന് തുടക്കമിട്ടത്. ഒരുകോടി ആരോഗ്യ പ്രവർത്തകർക്കും രണ്ടുകോടി മുൻനിര പ്രവർത്തകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.