Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covid Vaccination Phase Three Starts Today
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ മൂന്നാംഘട്ട...

രാജ്യത്ത്​ മൂന്നാംഘട്ട കോവിഡ്​ വാക്​സിൻ വിതരണം ഇന്നുമുതൽ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ മൂന്നാംഘട്ട കോവിഡ്​ പ്രതിരോധ വാക്​സിൻ വിതരണം ഏപ്രിൽ ഒന്നുമുതൽ. കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ്​ വാക്​സിൻ വിതരണം അടുത്ത ഘട്ടത്തിലേക്ക്​ കടക്കുന്നത്​.

മൂന്നാം ഘട്ടത്തിൽ 45 വയസിന്​ മുകളിലുള്ളവർക്കാണ്​ വാക്​സിൻ ഉറപ്പാക്കുക. ജനുവരി 16നാണ്​ രാജ്യത്ത്​ ആദ്യഘട്ട കോവിഡ്​ വാക്​സിൻ വിതരണം ആരംഭിച്ചത്​. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കുമാണ്​ കോവിഡ്​ വാക്​സിൻ ലഭ്യമാക്കിയത്​.

മാർച്ച്​ ഒന്നിനായിരുന്നു രണ്ടാം ഘട്ട കോവിഡ്​ വാക്​സിൻ വിതരണ ആരംഭം. രണ്ടാംഘട്ടത്തിൽ 60 വയസിന്​ മുകളിലുള്ളവർക്കും 45 വയസിന്​ മുകളിലുള്ള മറ്റ്​ അസുഖങ്ങളുള്ളവർക്കും കോവിഡ്​ വാക്​സിൻ ലഭ്യമാക്കി.

സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ്​ കോവിഡ്​ വാക്​സിൻ വിതരണം. സ്വകാര്യ ആശുപത്രികളിലും ഡോസിന്​ 250 രൂപ ചാർജ്​ ഈടാക്കും. മൂന്നാം ഘട്ടത്തിലും വാക്​സിന്‍റെ ചാർജിന്​ മാറ്റമുണ്ടാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virusCovid Vaccine​Covid 19
News Summary - Covid Vaccination Phase Three Starts Today
Next Story