അമിത് ഷാ, ഓം ബിർല, നിതൻ ഗഡ്കരി, പുഷ്യൂ ഗോയൽ... കേന്ദ്രമന്ത്രിമാരുടെ പേരുകളിൽ മാറ്റം വരുത്തി യു.പിയിൽ വാക്സിൻ സർട്ടിഫിക്കറ്റ്
text_fieldsലഖ്നോ: അമിത് ഷാ (Amit Sha), ഓം ബിർല(Om Birla), നിതൻ ഗഡ്കരി (Niten Gadkari), പുഷ്യു ഗോയൽ (Pushyu Goyal)... കേന്ദ്രമന്ത്രിമാരുടെ പേരുകളിൽ മാറ്റം വരുത്തി ഉത്തർപ്രദേശിൽ വാക്സിൻ സർട്ടിഫിക്കറ്റ്. ഇറ്റാവ ജില്ലയിലെ തഖാ തഹസിലിലെ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രത്തിൽനിന്ന് ഡിസംബർ 12ന് വാക്സിൻ സ്വീകരിച്ചെന്നാണ് രേഖകൾ.
സംഭവത്തിൽ ഗൂഡാലോചന നടന്നതായും ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. സംഭവം അന്വേഷിക്കുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കേന്ദ്രമന്ത്രി അമിത് ഷാ, നിതിൻ ഗഡ്കരി, പീയുഷ് ഗോയൽ തുടങ്ങിയവരുടെ പേരുകളുടെ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ചെറിയ മാറ്റം വരുത്തിയാണ് സർട്ടിഫിക്കറ്റ് തയാറാക്കിയിരിക്കുന്നത്.
വ്യാജ വാക്സിൻ സർട്ടിഫിക്കറ്റിൽ അമിത് ഷാക്ക് 33വയസും നിതൻ ഗഡ്കരിക്ക് 30വയസും പുഷ്യൂ ഗോയലിന് 37വയസും ഓം ബിർലക്ക് 26 വയസുമാണ് നൽകിയിരിക്കുന്നത്.
ഡിസംബർ 12ന് ഇറ്റാവയിലെ സർസായ്നവർ സി.എച്ച്.സി 1ൽനിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതായും കാണിച്ചിരിക്കുന്നു. 2022 മാർച്ച് അഞ്ചിനും ഏപ്രിൽ മൂന്നിനും ഇടയിൽ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും സൂചിപ്പിക്കുന്നു.
സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പുറത്തുവന്നതോടെ നടത്തിയ അന്വേഷണത്തിൽ സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ആരോഗ്യ സംരക്ഷണകേന്ദ്രത്തിൽ വാക്സിൻ വിതരണം നടക്കുന്നില്ലെന്ന് കണ്ടെത്തി.
ഡിസംബർ 12ന് സി.എച്ച്.സിയുടെ ഐ.ഡി ഹാക്ക് ചെയ്തതായും ഈ ഐ.ഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതായും കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിന്‍റെ ചാർജുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അേന്വഷണം നടക്കുന്നുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫിസർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.