ഒന്നും രണ്ടുമല്ല, 12 ആശുപത്രിയിൽ വിളിച്ചിട്ടും 70കാരന് കൊടുക്കാൻ കോവിഡ് വാക്സിനില്ല
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ കിട്ടാനില്ല. ആശുപത്രികൾ വാക്സിനേഷൻ നിർത്തിവെച്ചു. ഗാസിയബാദിൽ വാക്സിനേഷന് വേണ്ടി 12 ആശുപത്രികളെ സമീപിച്ചെങ്കിലും എങ്ങ് നിന്നും ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് 70 കാരൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് ആശുപത്രി അധികൃതർ പറഞ്ഞത് ബുധനാഴ്ച തന്നെ വാക്സിൻ സ്റ്റോക്ക് തീർന്നുവെന്നാണ്.
റെയിൽവെയിൽ നിന്ന് റിട്ടയർ ചെയ്ത 70 കാരനായ ഹൊഷിയർ സിങ് നേരത്തെ വാക്സിനായി രജിസ്ടർ ചെയ്തിരുന്നതാണ്. ഇന്ന് വാക്സിനെടുക്കാനായി ചെന്നപ്പോഴാണ് വാക്സിൻ സ്റ്റോക്കില്ലെന്ന് അറിയിച്ചത്. തുടർന്നാണ് 12 സ്വകാര്യ ആശുപത്രികളിലേക്ക്് വിളിച്ചത്. അവിടെ നിന്നുമുള്ള മറുപടി നിരാശ നൽകുന്നതായിരുന്നു.
ഷുഗർ, ബി.പി,തൈറോയ്ഡ് അടക്കമുള്ള നിരവധി രോഗങ്ങൾ അലട്ടുന്ന സിങ് ആശങ്കയിലാണ്. കോവിഡ് വ്യാപകമാകുന്നുവെന്ന വാർത്ത ഭീതിയുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ മാത്രമല്ല,നിരവധി പേർ വാക്സിൻ കിട്ടാതെ ആശുപത്രികളിൽ നിന്ന് മടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് വാക്സിനുകളുടെ വിതരണം നിർത്തിവെച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ഓരോ ദിവസവും 50 ലധികം പേരാണ് വാക്സിൻ ചോദിച്ച് വിളിക്കുന്നത്. അവരോടെല്ലാം അടുത്ത ദിവസംവിളിച്ച് നോക്കാനാണ് പറയുന്നത് എന്ന് സെന്‍റ്.ജോസഫ് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.