Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'എടുത്തത്​ അറിഞ്ഞതേ...

'എടുത്തത്​ അറിഞ്ഞതേ ഇല്ലെന്ന്​' മോദി; വാക്​സിൻ സ്വീകരിച്ച്​ പറഞ്ഞത്​ ഇക്കാര്യങ്ങൾ

text_fields
bookmark_border
എടുത്തത്​ അറിഞ്ഞതേ ഇല്ലെന്ന്​ മോദി; വാക്​സിൻ സ്വീകരിച്ച്​ പറഞ്ഞത്​ ഇക്കാര്യങ്ങൾ
cancel

ന്യൂഡൽഹി: വാക്​സിൻ സ്വീകരിച്ചശേഷം പ്രധാനമന്ത്രി നരേ​ന്ദ്രമോദി പറഞ്ഞതെന്തെന്ന്​ വെളിപ്പെടുത്തി നഴ്​സായി മലയാളി. മോദിക്ക്​ കോവിഡ്​ പ്രതിരോധ വാക്​സിൻ നൽകിയ സംഘത്തിൽ തൊടുപുഴ സ്വദേശി റോസമ്മ അനിലും ഉണ്ടായിരുന്നു. റോസമ്മയോടൊപ്പം ഉണ്ടായിരുന്നത്​ പുതുച്ചേരി സ്വദേശി നിവേദയാണ്. ഇവരാണ്​​ മോദിക്ക്​ ആദ്യഡോസ്​ വാക്​സിൻ നൽകിയത്​. വാക്​സിൻ സ്വീകരിക്കാനെത്തിയ പ്രധാനമന്ത്രി നിങ്ങൾ എവിടെ നിന്നുള്ളവരാണെന്ന്​ ചോദിച്ചതായി റോസമ്മയും നിവേദയും പറയുന്നു.


'ഞങ്ങൾക്ക്​ വാക്‌സിന്‍ സെന്‍ററിലായിരുന്നു ഡ്യൂട്ടി, രാവിലെ വിളിച്ചു. അപ്പോഴാണ് പ്രധാനമന്ത്രി എത്തുന്ന വിവരം അറിഞ്ഞത്. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത് കാര്യമായി,' -നിവേദ പറയുന്നു. 'വാക്‌സിന്‍ എടുത്തു കഴിഞ്ഞോ? ഞാന്‍ അറിഞ്ഞതേ ഇല്ലെന്നാണ്' വാക്‌സിനേഷനു ശേഷം മോദി പറഞ്ഞെന്നും നിവേദ പറഞ്ഞു. പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നെന്ന് തൊടുപുഴ സ്വദേശി റോസമ്മ പറയുന്നത്.

വാക്​സിൻ സ്വീകരിച്ച വിവരം മോദി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 'എയിംസിൽനിന്ന്​ കോവിഡ്​ വാക്​സിന്‍റെ ആദ്യഡോസ്​ സ്വീകരിച്ചു. കോവിഡ​ിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്​ ഡോക്​ടർമാരും ശാസ്​ത്രജ്ഞരും അതിവേഗം പ്രവർത്തിച്ചത്​ ശ്രദ്ധേയമാണ്​. അർഹരായ എല്ലാവരും വാക്​സിൻ സ്വീകരിക്കണം. ഒരുമിച്ച്​ ഇന്ത്യയെ കോവിഡ്​ മുക്തമാക്കാം' -മോദി ട്വീറ്റ്​ ​െചയ്​തു. മോദി ട്വീറ്റ്​ ​െചയ്​ത ചിത്രത്തിൽ വാക്​സിൻ എടുക്കു​േമ്പാൾ നിവേദക്ക്​ സമീപം റോസമ്മ നിൽക്കുന്നതും കാണാം.

വാക്​സിൻ സ്വീകരിച്ച്​ അരമണിക്കൂറിന്​ ശേഷമാണ്​ മോദി ആശുപത്രി വിട്ടത്​. വാക്​സിൻ രണ്ടാംഘട്ട വിതരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിലെത്തിയാണ്​ മോദി വാക്​സിൻ സ്വീകരിച്ചത്​. ഭാരത്​ ബയോടെക്​ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്​സിനാണ്​ അദ്ദേഹം സ്വീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayali nurseCovid Vaccine
Next Story