കേരളത്തിലെ കോവിഡ് കേസുകളിൽ ആശങ്ക; ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകമെന്ന് ഐ.സി.എം.ആർ
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞെങ്കിലും കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവ. രാജ്യത്തെ മൊത്തം കേസുകളിൽ 68 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിൽ നിന്നാണ്.
വ്യാഴാഴ്ച ആരോഗ്യവകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം 1.99 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. മിസോറാം, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 10,000 ആക്ടീവ് കേസുകളാണുള്ളത്.
രോഗബാധ കുറഞ്ഞുവരുന്നതിന്‍റെ ലക്ഷണങ്ങൾ തന്നെയാണ് കേരളം പ്രകടിപ്പിച്ചുവരുന്നത്. ഉത്സവകാല സീസണായ ഒക്ടോബർ നവംബർ മാസങ്ങൾ നിർണായകമാണെന്നും ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവ അറിയിച്ചു.കേരളത്തിലെ കോവിഡ് കേസുകളിൽ ആശങ്ക; ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകമെന്ന് ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.