ഗുജറാത്തിലും മധ്യപ്രദേശിലും കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു
text_fieldsഭോപ്പാൽ: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനിടെ മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. കഴിഞ്ഞ 24 മണികൂറിനുള്ളിൽ ഗുജറാത്തിൽ 176 കോവിഡ് കേസുകള ാണ് റിപ്പോർട്ട് ചെയ്യത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,275 ആയി. കഴിഞ്ഞ ദിവസം ആറുപേർ കൂടി മരി ച്ചതോടെ മരണസംഖ്യ 48 ആയി ഉയർന്നു.
മധ്യപ്രദേശിൽ 1355 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ദോറിലെ 47 മരണങ്ങൾ ഉൾപ്പെടെ 69 കോവിഡ് മരണമാണ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. ഇന്ദോറിൽ മാത്രം 881 കോവിഡ് ബാധിതരാണുള്ളത്.
തലസ്ഥാന നഗരമായ ഡൽഹിയിൽ 1,767 കോവിഡ് കേസുകളുണ്ട്. കഴിഞ്ഞ ദിവസം 67 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 42 പേർ മരിച്ചു. 911 രോഗികളാണ് ചികിത്സയിലുള്ളത്. അതിൽ 27 പേർ ഐ.സി.യുവിലും ആറു പേർ വെൻറിലേറ്ററുകളിലുമാണെന്ന് ആരോഗമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു.
ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 3320 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 2120 കോവിഡ് ബാധിതരുള്ളത് മുംബൈയിലാണ്. പൂനെ നഗരത്തിൽ 565 പേർക്കും ധാരവിയിൽ 101 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,378 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ പുതിയ കണക്ക് പ്രകാരം 480 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.