കോവിഡ് ലക്ഷണം കാണിക്കാത്തവരും ഡെൽറ്റ പ്ലസ് വാഹകർ
text_fieldsന്യൂഡൽഹി: കൊറോണ വൈറസിെൻറ വകഭേദമായ ഡെൽറ്റ പ്ലസ് കൂടുതൽ വ്യാപനശേഷിയോ രോഗതീവ്രതയോ ഉള്ളതെന്ന് പറയാനുള്ള പഠനഫലം പുറത്തുവന്നിട്ടില്ലെന്ന് കോവിഡ് പ്രതിരോധത്തിനുള്ള സാങ്കേതിക ഉപദേശക സമിതി മേധാവി ഡോ. എൻ.കെ. അറോറ.
മറ്റ് വകഭേദങ്ങളെക്കാൾ ശ്വാസകോശത്തിൽ പ്രവേശിക്കാനും ദോഷകരമായി ബാധിക്കാനുമുള്ള ശേഷി ഇവക്കുണ്ട്. എങ്കിലും അത് അതിതീവ്രമാണെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടില്ല. ഒന്നോ രണ്ടോ ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്ക് ഇതുകൊണ്ടുള്ള അപകടസാധ്യത പൊതുവെ വിരളമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗലക്ഷണങ്ങൾ കാണിക്കാത്തവരും ഡെൽറ്റ പ്ലസ് വൈറസ് വാഹകരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവർ വഴി വൈറസ് വ്യാപനം നടന്നിട്ടുമുണ്ട്. ഇത്തരത്തിൽ ചില കേസുകൾ ശ്രദ്ധയിൽപെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരമാവധി പേരിൽ വാക്സിൻ എത്തിച്ചുമാത്രമേ പ്രതിരോധം സാധ്യമാകൂ. അതിനുള്ള ശ്രമങ്ങളാണ് വേണ്ടതും പുരോഗമിക്കുന്നതും. 12 സംസ്ഥാനങ്ങളിലായി 51 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അവിടങ്ങളിൽ മാസ് വാക്സിനേഷൻ നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.