കോവിഡ് കേസുകൾ ഭീമമായി വർധിക്കുന്ന ആറ് സംസ്ഥാനങ്ങളുടെ പേര് പുറത്ത് വിട്ട് കേന്ദ്രം; പട്ടികയിൽ കേരളവും
text_fieldsകോവിഡ് കേസുകൾ ആശങ്കാജനകമായി വർധിക്കുന്ന ആറ് സംസ്ഥാനങ്ങളുടെ പേര് പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, കേരളം, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. ഈ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക ആരോഗ്യ സംഘത്തെ അയച്ചിട്ടുണ്ടെന്നും അവർ സ്ഥിതിഗതികൾ തുടർച്ചയായി അവലോകനം ചെയ്യുന്നുണ്ടെന്നും രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ നാലാഴ്ചക്കിടെ ഏഷ്യയിലെ കോവിഡ് കേസുകളുടെ വർധന 7.9 ശതമാനത്തിൽ നിന്ന് 18.4 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ കുതിച്ചുചാട്ടമാണ് ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണത്തിലും പ്രകടമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഇന്ത്യയിൽ 317,532 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 9,287 ഒമിക്രോൺ കേസുകളും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.