കൊറോണ ചൈനക്കാരെപ്പോലെ, വിശ്വസിക്കാൻ കഴിയില്ല -ഗുജറാത്ത് ഉപമുഖ്യമന്ത്രി
text_fieldsഅഹ്മദാബാദ്: കൊറോണ വൈറസിനെ ചൈനയുമായി താരതമ്യപ്പെടുത്തി ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിൻ പേട്ടൽ. കൊറോണ വൈറസ് ചൈനയെപ്പോലെയാണെന്നും വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു നിതിൻ പേട്ടലിന്റെ പ്രതികരണം. കോവിഡിന്‍റെ മൂന്നാംതരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ പരാമർശം.
'(കോവിഡിനെതിരായ) യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. ഇതൊരു താൽകാലിക വെടിനിർത്തലാണ്. അതിർത്തിയിൽ നമ്മൾ തയാറായിരിക്കണം. കൊറോണ വൈറസ് ചൈനക്കാരെപ്പോലെയാണ്, ചൈനപ്പോലെയാണ് കൊറോണയും. അതിന് എപ്പോൾ എന്തുവേണമെങ്കിലും ചെയ്യാൻ കഴിയും. നമുക്ക് അവരെ വിശ്വസിക്കാൻ കഴിയില്ല. അതിനാൽ ജാഗ്രത പാലിക്കുകയും സർക്കാർ നിർദേശങ്ങളും നിയമങ്ങളും അനുസരിക്കുകയും വേണം' -മെഹ്സാന ജില്ലയിലെ വിസ്നഗറിൽ സിവിൽ ആശുപത്രിയിലെ ഓക്സിജന് പ്ലാൻറ് ഉദ്ഘാടനം നിർവഹിച്ച ശേഷം നിതിൻ പേട്ടൽ പറഞ്ഞു.
കോവിഡ് ബാധിതർക്ക് സംസ്ഥാനത്ത് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നിതിൻ പേട്ടൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.