ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണമുയരും; മുന്നറിയിപ്പുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗമെന്ന് കേന്ദ്രസർക്കാർ. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം വൻതോതിൽ ഉയരുന്നത് ഇതിന്‍റെ സൂചനയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനം തടയാൻ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാവണമെന്ന് മഹാരാഷ്ട്രയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ക്വാറന്‍റീൻ കൂടുതൽ ശക്തമാക്കണമെന്നുമാണ് കേന്ദ്രസർക്കാറിന്‍റെ നിർദേശം. നിലവിൽ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോരായ്മയുണ്ടെന്നും കേന്ദ്രം വിലയിരുത്തി.
അതേസമയം, കോവിഡ് ശക്തമായി നിലനിൽക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകണമെന്നും കേന്ദ്രസർക്കാർ മഹാരാഷ്ട്ര സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.