Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പോരാട്ടത്തിൽ...

കോവിഡ്​ പോരാട്ടത്തിൽ ഇന്ത്യക്ക്​ ആത്​മവിശ്വാസം നൽകി വാക്​സിൻ സംബന്ധിച്ച പുതിയ പഠനഫലം

text_fields
bookmark_border
image
cancel

ന്യൂഡൽഹി: കോവിഡി​െൻറ ഇന്ത്യൻ വകഭേദത്തിനെതിരെ കോവിഷീൽഡ്​, കോവാക്​സിൻ എന്നിവ ഫലപ്രദമെന്ന്​ പഠനം. വാക്​സിനേഷന്​ ശേഷവും രോഗം വന്നാൽ കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമാവില്ലെന്ന്​ ഐ.ജി.ഐ.ബി ഡയറക്​ടറായ അനുരാഗ്​ അഗർവാൾ നടത്തിയ പഠനത്തിൽ പറയുന്നു.

കോവിഡി​െൻറ ഇന്ത്യൻ വകഭേദമായ B.1.617​നെതിരെ വാക്​സിനുകൾ ഫലപ്രദമാണെന്നാണ്​ പഠനത്തിൽ പറയുന്നത്​. ഇതുസംബന്ധിച്ച കൂടുതൽ കണക്കുകൾ ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്​തതയുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അഗർവാൾ പറഞ്ഞു.

കൗൺസിൽ ഫോർ സയൻറിഫിക്​ ആൻഡ്​ ഇൻഡസ്​ട്രിയൽ റിസേർച്ചിന്​ കീഴിൽ വരുന്ന സ്ഥാപനമാണ് പഠനം നടത്തിയ​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ജിനോമിക്സ്​ ആൻഡ്​ ഇൻറഗ്രേറ്റീവ്​ ബയോളജി(ഐ.ജി.ഐ.ബി). ഹൈദരാബാദിലെ സെല്ലുലാർ ആൻഡ്​ മോളിക്യുളാർ ബയോളജിയും കോവിഡി​െൻറ ഇന്ത്യൻ വകഭേദത്തിനെതിരെ വാക്​സിനുകൾ ഫലപ്രദമെന്ന്​ കണ്ടെത്തിയിരുന്നു. പ്രാഥമികമായി നടത്തിയ പഠനത്തിലാണ്​ വാക്​സിനുകൾ ഇന്ത്യൻ വകഭേദ​ത്തിനെതിരെ ഫലപ്രദമെന്ന്​ കണ്ടെത്തിയതെന്നും ആത്​മവിശ്വാസം നൽകുന്നതാണ്​ പഠനഫലമെന്നും സി.സി.എം.ബി ഡയറക്​ടർ രാകേഷ്​ മിശ്ര ട്വീറ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covaxincovishield
News Summary - Covishield, Covaxin Effective Against 'Indian Strain' of Coronavirus, Study Suggests
Next Story