അദർ പൂനാവാല കൊള്ളക്കാരൻ; സെറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsലഖ്നോ: കോവിഡ് വാക്സിൻ വില നിർണയത്തിൽ പ്രതിപക്ഷം ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തെത്തുന്നതിനിടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ വിമർശനവുമായി ഗൊരഖ്പൂരിലെ ബി.ജെ.പി എം.എൽ.എ രാധ മോഹൻ ദാസ് അഗർവാൾ. കമ്പനി സി.ഇ.ഒ അദർ പൂനവാല കൊള്ളക്കാരനാണെന്നും പകർച്ചവ്യാധി നിയമം അനുസരിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്താണ് ബി.ജെ.പി എം.എൽ.എയുടെ ട്വീറ്റ്. കോവിഷീൽഡ് വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കും സംസ്ഥാന സർക്കാറുകൾക്ക് 400 രൂപക്കുമാണ് വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വാക്സിന്റെ പുതുക്കിയ വില നിശ്ചയിച്ചത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി എം.എൽ.എയുടെ വിമർശനം.
കോവിഡ് വാക്സിൻ ഓപ്പൺ മാർക്കറ്റിൽ വിൽക്കാനുള്ള അനുമതി നേരത്തെ കേന്ദ്രസർക്കാർ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.