കോവാക്സിനേക്കാൾ കൂടുതൽ ആന്‍റിബോഡിയുണ്ടാക്കുന്നത് കോവിഷീൽഡെന്ന് പഠനം
text_fieldsന്യൂഡൽഹി: കോവിഡിനെതിരായ വാക്സിനുകളിൽ കോവാക്സിനേക്കാൾ കൂടുതൽ കോവിഡ് ആന്‍റിബോഡിയുണ്ടാക്കുന്നത് കോവിഷീൽഡെന്ന് പഠനം. കോവി ഷീൽഡ് വാക്സിനും കോവാക്സിനും സ്വീകരിച്ച ആരോഗ്യ പ്രവർത്തകരിൽ വെവ്വേറെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കോവാറ്റ് ടെസ്റ്റാണ് ഇവരിൽ നടത്തിയത്.
കോവാക്സിൻ സ്വീകരിച്ചവരുടേതിനേക്കാൾ സെറോ പോസിറ്റിവിറ്റി നിരക്ക് കോവിഷീൽഡ് എടുത്തവരിൽ കൂടുതലാണെന്ന് പഠനം തെളിയിക്കുന്നു. കോവാക്സിനും കോവിഷീൽഡും രണ്ട് ഡോസ് എടുത്തവരിൽ നല്ല ഫലമാണ് ലഭിക്കുന്നതെന്ന് പഠനം പറയുന്നു. എന്നാൽ വാക്സിൻ സ്വീകരിച്ച ആദ്യഘട്ടത്തിൽ സെറോപോസിറ്റിവിറ്റി നിരക്ക് കോവിഷീൽഡ് എടുത്തവരിൽ വളരെ കൂടുതലാണ് കാണിക്കുന്നത്.
325 പുരുഷന്മാരിലും 227 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. സാർസ് രോഗബാധ പിടിപെടാത്തവരിലാണ് പഠനം നടത്തിയത്. കൊറോണ വൈറസ് ഇൻഡ്യൂസ്ഡ് ആന്‍റിബോഡി ടൈറ്റർ(കോവാറ്റ്) പരിശോധനയാണ് ആരോഗ്യപ്രവർത്തകരിൽ നടത്തിയത്. പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.