Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രം വാക്​സിൻ...

കേന്ദ്രം വാക്​സിൻ നൽകുന്നില്ലെന്ന്​; ഡൽഹിയിൽ വാക്​സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടും

text_fields
bookmark_border
covid vaccination centre
cancel
camera_alt

representational image

ന്യൂഡൽഹി: കോവിഷീൽഡ്​ വാക്​സിന്​ ക്ഷാമം നേരിട്ടതിനെ തുടർന്ന്​ ഡൽഹിയിലെ നിരവധി സർക്കാർ വാക്​സിനേഷൻ കേന്ദ്രങ്ങൾ ചൊവ്വാഴ്ച മുതൽ അടച്ചിടും. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയാണ്​ ഇക്കാര്യം അറിയിച്ചത്​.

തിങ്കളാഴ്ച രാത്രി 10 മണി വരെ 36,310 ഡോസ്​ വാക്​സിൻ മാത്രമാണ്​ നൽകാനായത്​. നേരത്തെ പ്രതിദിനം ശരാശരി 1.5 ലക്ഷം ഡോസ്​ വാക്​സിൻ വരെ നൽകിയിരുന്നു.

'ഡൽഹിയിൽ വീണ്ടും വാക്​സിൻ ക്ഷാമം അനുഭവപ്പെടുകയാണ്​. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വാക്​സിൻ മാത്രമാണ്​ കേന്ദ്ര സർക്കാർ നൽകുന്നത്​. അതുകൊണ്ടാണ്​ ഞങ്ങൾ വാക്​സിൻ കേന്ദ്രങ്ങൾ അടക്കുന്നത്​. എന്തുകൊണ്ടാണ് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും നമ്മുടെ രാജ്യത്തിന്‍റെ വാക്സിൻ യജ്ഞം തടസപ്പെടുന്നത്'-മനീഷ്​ സിസോദിയ ട്വിറ്ററിലൂടെ ചോദിച്ചു. വാക്​സിൻ ക്ഷാമ​ത്തെ കുറിച്ചുള്ള പത്ര വാർത്ത സഹിതമായിരുന്നു ട്വീറ്റ്​.

ജൂൺ 21മുതൽ കേന്ദ്രത്തിന്‍റെ പുതിയ വാക്​സിൻ നയം നിലവിൽ വന്ന ശേഷം വാക്​സിൻ ക്ഷാമം അനുഭവപ്പെടു​ന്നുണ്ടെന്ന്​ ഡൽഹി നിരവധി തവണ പരാതിപ്പെട്ടിരുന്നു.

കോവിൻ പോർട്ടലിലെ കണക്കുകളും ​പ്രതിദിന വാക്​സിൻ വിതരണത്തിൽ കുറവ്​ കാണിക്കുന്നു. ജൂൺ 21-27 കാലയളവിൽ 61.14 ലക്ഷം ഡോസ്​ വാക്​സിൻ പ്രതിദിനം നൽകിയിരുന്നു. ജൂൺ 28-ജൂലൈ 4 കാലയളവിൽ അത്​ 41.92ലക്ഷമായും ജൂലൈ 5-11 കാലയളവിൽ 34.32 ലക്ഷം ഡോസായും ഇടിഞ്ഞു.

കോവിഡ്​ വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി രാജ്യത്ത്​ ഇതുവരെ 37.73 കോടി ഡോസ്​ വാക്​സിൻ വിതരണം ചെയ്​ത്​ കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manish sisodiadelhicovishieldVaccine Centres
News Summary - Covishield shortage Many Vaccine Centres Delhi To Be Shut Today
Next Story